പീ​ഡാ​നു​ഭ​വ സ്മ​ര​ണ പു​തു​ക്കി ദു​ഖഃ​വെ​ള്ളി ആ​ച​രി​ച്ചു
Sunday, April 21, 2019 1:44 AM IST
അ​മ​ര​വി​ള: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ദുഃഖ വെ​ള്ളി ആ​ച​രി​ച്ച് വി​ശ്വാ​സി​ക​ൾ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ ദു​ഃഖ​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.
നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ഹാ​ര​ശ്ലീ​വാ​പാ​ത​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
രാ​വി​ലെ വ​ഴു​തൂ​ർ ക​ർ​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച പ​രി​ഹാ​ര​ശ്ലീ​വാ​പാ​ത​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. പീ​ഡാ സ​ഹ​ന​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ 14 ഇ​ട​ങ്ങ​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി ചി​ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്നു.
ദു​ഃഖ​വെ​ള്ളി ന​ൽ​കു​ന്ന​ത് ന​വീ​ക​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ ചൈ​ത​ന്യം വി​ശ്വാ​സി​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ജീ​വി​തം പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. പ​രി​ഹാ​ര ശ്ലീ​വാ​പാ​ത​യി​ൽ രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ് , ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​വി.​പി. ജോ​സ്, സെ​ക്ര​ട്ട​റി ഫാ.​രാ​ഹു​ൽ​ലാ​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. കു​രി​ശി​ന്‍റെ വ​ഴി​യു​ടെ 14 സ്ഥ​ല​ങ്ങ​ളി​ൽ കെ​ആ​ർ​എ​ൽ​സി​സി ബി​സി​സി സെ​ക്ര​ട്ട​റി ഡോ.​ഗ്രി​ഗ​റി ആ​ർ​ബി പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം ന​ൽ​കി. ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന കു​രി​ശാ​രാ​ധ​ന​യിലും ക​ർ​ത്താ​വി​ന്‍റെ പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണ​ത്തിലും വി​ശ്വ​സി​ക​ൾ ഭ​ക്തി​യോ​ടെ പ​ങ്കെ​ടു​ത്തു