എ. സ​മ്പ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി യു​വാ​ക്ക​ളു​ടെ മെ​ഗാ റോ​ഡ് ഷോ
Sunday, April 21, 2019 1:45 AM IST
ആ​റ്റി​ങ്ങ​ൽ: എ​ൽ​ഡി​എ​ഫ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഡോ. ​എ. സ​മ്പ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു സ​മാ​പ​നം കു​റി​ച്ച് കൊ​ണ്ട് മെ​ഗാ റോ​ഡ് ഷോ ​ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും ആ​രം​ഭി​ക്കും. വാ​ദ്യ​മേ​ള​ങ്ങ​ൾ, തെ​യ്യം, ക​ലാ​പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ 2000 യു​വാ​ക്ക​ൾ ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം സ​ഞ്ച​രി​ക്കും. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് വ​ർ​ക്ക​ല സ​മാ​പി​ക്കും. സ്ഥാ​നാ​ർ​ഥി​യെ കൂ​ടാ​തെ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, വി. ​ശി​വ​ൻ​കു​ട്ടി, വി.​ശ​ശി, ഡി. ​കെ. മു​ര​ളി എം​എ​ൽ​എ, വി. ​ജോ​യ് എം​എ​ൽ​എ, ബി. ​സ​ത്യ​ൻ എം​എ​ൽ​എ, ഐ. ​ബി. സ​തീ​ഷ് എം​എ​ൽ​എ, എ. ​എ. റ​ഹിം, കെ. ​പി. പ്ര​മോ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.