‌കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​മാ​ക്കി മു​ന്ന​ണി​ക​ൾ; ചി​ല​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷം
Monday, April 22, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​കൾ ആ​വേ​ശ​മാ​ക്കി മു​ന്ന​ണി​ക​ൾ.

ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങളിൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ റോ​ഡ് ഷോ​യും അ​ര​ങ്ങേ​റി. അ​തേ​സ​മ​യം ജി​ല്ല​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്ന ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​ങ്ങ​ളു​മു​ണ്ടാ​യി. വേ​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ. ​കെ. ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​ത​ട​ഞ്ഞെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് - എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നി​ഷ്ക്രി​യ​ത്വം പാ​ലി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത സ്ഥി​തി വ​ന്ന​തോ​ടെ എ.​കെ. ആ​ന്‍റ​ണി വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ന​ട​ന്നാ​ണ് റോ​ഡ് ഷോ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​ൻ ഉ​ള്ള അ​വ​കാ​ശം പോ​ലും നി​ഷേ​ധി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യെ​ന്ന് എ.​കെ. ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം ആ​ന്‍റ​ണി​യെ ത​ട​ഞ്ഞു എ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​വി​ജ​യ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും റോ​ഡ് ഷോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ച്ച് വോ​ട്ട​ർ​മാ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​ൻ എ.​കെ. ആ​ന്‍റ​ണി​യെ പോ​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ത​ന്നെ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ര​യി​ൽ തീ​ര​ദേ​ശ മേ​ഖ​ല​ക​ളെ ഇ​ള​ക്കി മ​റി​ച്ചു കൊ​ണ്ടാ​ണ് എ.​കെ. ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​തീ​ര​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു പോ​യ​ത്. തു​ന്പ രാ​ജീ​വ് ന​ഗ​റി​ൽ നി​ന്നാ​രം​ഭി​ച്ച് ബീ​മാ​പ്പ​ള്ളി​യി​ൽ അ​വ​സാ​നി​ച്ച റോ​ഡ് ഷോ​യ്ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണ് വ​ഴി​യി​ലു​ട​നീ​ളം കാ​ത്തു​നി​ന്ന​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. റോ​ഡ് ഷോ വേ​ളി മാ​ധ​വ​പു​രം ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​മു​ണ്ടാ​യ​തും. തു​ട​ർ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ത്തി പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി. ഒ​രു കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി പി​ന്നി​ട്ടാ​ണ് റോ​ഡ്ഷോ പു​ന​ഃരാ​രം​ഭി​ച്ച​ത്.

പൊ​ഴി​യൂ​ർ മു​ത​ൽ പൂ​ന്തു​റ​വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്ത് റോ​ഡ് ഷോ​യു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ഉ​മ്മ​ൻ​ചാ​ണ്ടി​യും യു​ഡി​എ​ഫി​നാ​യി ക​ളം നി​റ​ഞ്ഞു. ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി​ത​രൂ​ർ കൂ​ടി ചേ​ർ​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 10 പ​ത്തി​ന് പൊ​ഴി​യൂ​രി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​പൂ​വാ​ർ, വി​ഴി​ഞ്ഞം, ക​രി​ങ്കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ പൂ​ന്തു​റ​യി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ റോ​ഡ് ഷോ ​സ​മാ​പി​ച്ചു.

ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന്
ഇ​ട​തു മു​ന്ന​ണി​യു​ടെ
റോ​ഡ് ഷോ

​ക​ഴ​ക്കൂ​ട്ടം മു​ത​ൽ പാ​റ​ശാ​ല വ​രെ ന​ട​ന്ന ഇ​ട​തു മു​ന്ന​ണി​യു​ടെ റോ​ഡ് ഷോ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നും റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ശ്രീ​കാ​ര്യം, ഉ​ള്ളൂ​ർ, കേ​ശ​വ​ദാ​സ​പു​രം, പ​ട്ടം, പി​എം​ജി, പാ​ള​യം ത​ന്പാ​നൂ​ർ, ക​ര​മ​ന പാ​പ്പ​നം​കോ​ട്, ബാ​ല​രാ​മ​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര വ​ഴി ഉ​ച്ച​യോ​ടെ പാ​റ​ശാ​ല​യി​ൽ സ​മാ​പി​ച്ചു.

പാ​റ​ശാ​ല​യി​ൽ നി​ന്ന്
കു​മ്മ​ന​ത്തി​ന്‍റെ
റോ​ഡ്ഷോ

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത് പാ​റ​ശാ​ല​യി​ൽ നി​ന്നാ​ണ്. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ​യും സ്പ​ർ​ശി​ച്ചാ​ണ് കു​മ്മ​ന​ത്തി​ന്‍റെ റോ​ഡ് ഷോ ​ക​ട​ന്നു പോ​യ​ത്. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​നും റോ​ഡ്ഷോ​യി​ൽ അ​ണി​ചേ​ർ​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം അ​ല​ത​ല്ലി. നൂ​റ് ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ന്നു. ഉ​ച്ച​യ്ക്ക്
12.30 ഓ​ടെ ആ​രം​ഭി​ച്ച റോ​ഡ് ഷോ ​വൈ​കു​ന്നേ​രം ആ​റോ​ടെ പ​ഴ​വ​ങ്ങാ​ടി​യി​ലാ​ണ് സ​മാ​പി​ച്ച​ത്. നേ​താ​ക്ക​ളു​ടെ റോ​ഡ് ഷേ​യ്ക്കു പു​റ​മെ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​വും മു​ന്ന​ണി​ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ഘോ​ഷ​മാ​ക്കി.

സ​മാ​പ​നം
പേ​രൂ​ർ​ക്ക​ട​യി​ൽ

പേ​രൂ​ർ​ക്ക​ട: പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ കേ​ളി​കൊ​ട്ട് അവസാനിച്ചത് പേ​രൂ​ർ​ക്ക​ട​യി​ലാ​യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ൽ​കി​യ റോ​ഡ് ഷോ​യു​ടെ ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് എ​ത്തി​യ​ത്. ക​ണ്ണ​മ്മൂലയി​ൽ നി​ന്ന് പ​ട്ടം, കേ​ശ​വ​ദാ​സ​പു​രം വ​ഴി​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ ‌റോ​ഡ് ഷോ ​നാ​ലു​മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ റോ​ഡ് ഷോ ​ക​ണ്ണ​മ്മൂ​ല ച​ട്ട​മ്പി​സ്വാ​മി സ്മാ​ര​ക​ത്തി​ന് മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ചു. മൂ​ന്നു പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഗ​മം പേ​രൂ​ർ​ക്ക​ട​യി​ൽ ഒ​ത്തു​ചേ​ർ​ന്ന ശേ​ഷം ഒ​രു​മ​ണി​ക്കൂ​റോ​ളം ശ​ക്തി​പ്ര​ക​ട​നം ന​ട​ന്നു.

പാ​പ്പ​നം​കോ​ട്ട്
ആ​വേ​ശ​ത്തി​ൽ
പ്ര​വ​ർ​ത്ത​ക​ർ

നേ​മം: പാ​പ്പ​നം​കോ​ട് ന​ട​ന്ന കൊ​ട്ടി​ക്കലാ​ശ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം വാ​നോ​ള​മാ​യി. മൂ​ന്നു പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ വൈ​കു​ന്നേ​രം അ​ഞ്ചോ​ടു​കൂ​ടി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പാ​പ്പ​നം​കോ​ട് കേ​ന്ദ്രീ​ക​രി​ച്ച​തോ​ടു​കൂ​ടി​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ താ​ള​ത്തി​ൽ കൊ​ടി​ക​ൾ ഉ​യ​ർ​ത്തി പ്ര​വ​ർ​ത്ത​ക​ർ മു​ദ്ര​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര​സേ​ന ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു. റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും മ​റു​ഭാ​ഗ​ത്ത് എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു. ക​ല്ലി​യൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെയും ഉൗ​ക്കോ​ട് ജം​ഗ്ഷ​നി​ൽ എ​ൻ​ഡി​എ​യു​ടെ​യും ക​ര​മ​ന ജം​ഗ്ഷ​നി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്നു. നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ പ​തി​നാ​ല് പ്ര​ശ്ന​ബാ​ധ്യ​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. നേ​താ​ജി ഗ്ര​ന്ഥ​ശാ​ല, പു​ന്ന​മൂ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തു​ക​ൾ ക​രു​മം സ്കൂ​ൾ, പൂ​ഴി​ക്കു​ന്ന് സ​ത്യ​ൻ​ന​ഗ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ, കാ​ര​യ്ക്കാ​മ​ണ്ഡ​പം സെ​ന്‍റ്് ആ​ന്‍റണീ​സ് സ്കൂ​ൾ, ഉൗ​ക്കോ​ട് എ​ൽ​പി സ്കൂ​ൾ, തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ.

കു​റ്റി​ച്ച​ലി​ൽ
സം​ഘ​ർ​ഷം

കാ​ട്ടാ​ക്ക​ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കാ​ട്ടാ​ക്ക​ട​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ സ​മാ​പ​ന​മാ​യി. ഇ​ട​യ്ക്ക് സം​ഘ​ർ​മു​ണ്ടാ​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി മാ​റി. എ​ല്ലാ​യി​ട​ത്തും കേ​ന്ദ്ര​സേ​ന​യു​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ക്ക​ട, മ​ല​യി​ൻ​കീ​ഴ്, ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.
കാ​ട്ടാ​ക്ക​ട, ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട്, കു​റ്റി​ച്ച​ൽ, പൂ​വ​ച്ച​ൽ, ക​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ത്ത​വ​ണ ക​ലാ​ശ​ക്കൊ​ട്ട് ന​ട​ന്ന​ത്. കു​റ്റി​ച്ച​ലി​ൽ സി​പി​എം - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷമുണ്ടായി. കൊ​ട്ടി​ക്ക​ലാ​ശ​ത്ത​നി​ടെ ഇ​രു ഭാ​ഗ​ത്ത് നി​ന്നും ക​ല്ലേ​റ് ഉ​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി. ഇ​തി​നി​ട​യി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

പാ​ലോ​ട് ടൗ​ണി​ൽ
സം​ഘ​ർ​ഷം

പാ​ലോ​ട്: ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം പാ​ലോ​ട് ടൗ​ണി​ൽ എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ​ഷാ​യെ പ​രി​ക്കു​ക​ളോ​ടെ പാ​ലോ​ട് സി​എ​ച്ച്സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ടി​യേ​റ്റു. എ​ക്കാ​ല​വും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ടൗ​ണി​ൽ പ​ക്ഷേ ഇ​ക്കു​റി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ന​ല്ല​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​തി​നി​ടെ കൊ​ടി വീ​ശു​ന്ന​തി​ലും മ​റ്റും ഉ​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ങ്ങ​ളാ​ണ് കൊ​ട്ടി​ക​ലാ​ശം തീ​രാ​ൻ 10 മി​നി​റ്റ് മാ​ത്രം ഉ​ള്ള​പ്പോ​ൾ കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്.