മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ റോ​ബോ​ട്ടി​ക് വ​ർ​ക്ക്ഷോ​പ്പ്
Monday, April 22, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ്മ​ർ സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യി ലോ​റ​ൻ​സ് ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ക​രി​ക്കു​ലം അ​നു​സ​രി​ച്ചു​ള്ള റോ​ബോ​ട്ടി​ക് വ​ർ​ക്ക്ഷോ​പ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
29 മു​ത​ൽ മേ​യ് മൂ​ന്നു​വ​രെ ബേ​സി​ക് കോ​ഴ്സും മേ​യ് ആ​റു​മു​ത​ൽ പ​ത്തു​വ​രെ അ​ഡ്വാ​ൻ​സ് കോ​ഴ്സും ന​ട​ക്കും. അ​ഞ്ചാം ക്ലാ​സ് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പ്രാ​യ​ഭേ​ദ​മ​ന്യേ താ​ത്പ​ര്യ​മു​ള്ള ആ​ർ​ക്കും ബേ​സി​ക് കോ​ഴ്സി​ൽ ചേ​രാം. റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ബേ​സി​ക് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് അ​ഡ്വാ​ൻ​സ് കോ​ഴ്സി​ൽ ചേ​രാ​നാ​വു​ക. ബം​ഗ​ളൂ​രു നോ​വാ​ടെ​ക് റോ​ബോ അ​ക്കാ​ഡ​മി വി​ദ​ഗ്ധ​രാ​ണ് വ​ർ​ക്ഷോ​പ്പ് ന​യി​ക്കു​ന്ന​ത്.
കോ​ഴ്സു​ക​ളി​ൽ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ലോ​റ​ൻ​സ് ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ റോ​ബോ ഫെ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ദേ​ശീ​യ സെ​ല​ക്ഷ​ൻ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ​ഗ​ണ​ന​യു​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9387829922, 9447730588, 0471 2533518