ഈ​സ്റ്റ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, April 22, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് പിഎംജി ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി​യി​ലെ യു​വ​ദീ​പ്തി - എ​സ്എം​വൈ​എം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഈ​സ്റ്റ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു.
ഏ​ക​ദേ​ശം 180 കി​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ അ​ന്പൂ​രി​യി​ലെ തേ​ക്കു​പാ​റ, രാ​ജ​ഗി​രി എ​ന്നീ പ​ള്ളി​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ സ​മ്മാ​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ആ​ശി​ർ​വ​ദി​ച്ചു.
ലൂ​ർ​ദ് പ​ള്ളി​വി​കാ​രി ഫാ. ​ജോ​സ് വി​രു​പ്പേ​ൽ, ഫാ. ​ഐ​ബി​ൻ പ​ക​ലോ​മ​റ്റം, ഫാ. ​ജോ​ഷി തു​ന്പേ​ച്ചി​റ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.