ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, April 22, 2019 12:27 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സ് വെ​ഞ്ഞാ​റ​മൂ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​നാ​കു​ടി നെ​ടു​മ്പ​റ​മ്പ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ക​മ്യൂ​ണി​റ്റി റ​സ്ക്യൂ വോ​ള​ണ്ടി​യ​ർ സ്കീ​മി​ന്‍റെ ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കി.
അ​പ​ക​ട​ങ്ങ​ളെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ത​ന്നെ നേ​രി​ട്ട് അ​പ​ക​ട​ര​ഹി​ത​മാ​യൊ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യം വ​യി​ക്കു​ന്ന​തെ​ന്ന് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ക്ലാ​സ് ന​യി​ച്ച അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു. ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​ജീ​ഷ് കു​മാ​ർ, ശി​വ​കു​മാ​ർ , അ​ര​വി​ന്ദ് എ​സ്.​കു​മാ​ർ, സ​തീ​ശ​ൻ, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ അ​ഖി​ൽ രാ​ജ്, ശ്രീ​രാ​ജ് എ​ന്നി​വ​രും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.