വീ​ടുകയറി ആ​ക്ര​മ​ണം: അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Monday, April 22, 2019 12:28 AM IST
ആ​റ്റി​ങ്ങ​ൽ: കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലെ വെ​ല്ലു​വി​ളി വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണത്തി​ൽ ക​ലാ​ശി​ച്ചു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചെ​മ്പ​ക​മം​ഗ​ലം മു​ട്ടു​ക്കോ​ണം ഗാ​ന്ധി​ന​ഗ​ർ തോ​ന്ന​യ്ക്ക​ൽ കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ർ 37 ൽ ​യു​ഡി​എ​ഫ് ചെ​മ്പ​ക​മം​ഗ​ലം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജ​യ​രാ​ജ്( 42), സ​മീ​പ​വാ​സി ക​ട​യി​ൽ വീ​ട്ടി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​യാം( 24), അ​ജ​യ​രാ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ജി രാ​ജ് (46), സ​ഹോ​ദ​ര ഭാ​ര്യ ബി​ന്ദു( 30), അ​മ്മ ച​ന്ദ്രി​ക (75) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
കൊ​ട്ടി​ക​ലാ​ശം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ അ​ജ​യ​രാ​ജി​നേ​യും സി​യാ​മി​നേ​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും 10 ഓ​ളം വ​രു​ന്ന സം​ഘം വീ​ട്ടി​ലെ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജ​യ​രാ​ജി​നേ​യും സി​യാ​മി​നേ​യും ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ വേ​ങ്ങോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മം​ഗ​ലാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.