പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​ടെ 100 മീ​റ്റ​ർ പ​രി​ധി​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം
Monday, April 22, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഹ​രി​ത​ച​ട്ട​മ​നു​സ​രി​ച്ചു ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും 100 മീ​റ്റ​ർ പ​രി​ധി​യി​ൽ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി അ​റി​യി​ച്ചു. ഇ​ന്നും നാ​ളെ​യു​മാ​ണ് നി​രോ​ധ​നം. ഫ്ള​ക്സ്, പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. 100 മീ​റ്റ​റി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, കു​ടി​വെ​ള്ളം അ​ട​ക്ക​മു​ള്ള​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും വി​ല​ക്കു​ണ്ട്. എ​ആ​ർ​ഒ​മാ​രും ഇ​ആ​ർ​ഒ​മാ​രും ഹ​രി​ത​കേ​ര​ളം/​ശു​ചി​ത്വ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും.
പോ​ലീ​സ്, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റീ​യ​ർ​മാ​ർ എ​ന്നി​വ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.