അ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ
Monday, April 22, 2019 11:45 PM IST
നെ​ടു​മ​ങ്ങാ​ട് : അ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൂ​ത്തു​ക​ളി​ലെ​ത്തി.​ആ​ദി​വാ​സി,തോ​ട്ടം മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നെ​ടു​മ​ങ്ങാ​ട്,അ​രു​വി​ക്ക​ര,വാ​മ​ന​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ ഒ​ട്ടേ​റെ ബൂ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യി. ബൂ​ത്തു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​ന് അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ​നി​ന്ന് എ​മ​ർ​ജെ​ൻ​സി ലൈ​റ്റു​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്.

മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ൽ ബൂ​ത്ത് സ​ജ്ജ​മാ​ക്കി​യ​വ​രു​മു​ണ്ട്. പെ​രി​ങ്ങ​മ്മ​ല, കു​റ്റി​ച്ച​ൽ, പാ​ങ്ങോ​ട്, വി​തു​ര, ആ​ര്യ​നാ​ട്പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബൂ​ത്ത് ക്ര​മീ​ക​ര​ണം ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ച്ച​ത്.​രാ​ത്രി ഇ​വ​ർ​ക്കു​താ​മ​സി​ക്കാ​നും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​നും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു.632 പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ര​ട​ക്കം 2528 ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ചു​മ​ത​ല വ​ഹി​ക്കു​ന്നു​ണ്ട്.​വാ​മ​ന​പു​ര​ത്ത് 212 ഉം ​നെ​ടു​മ​ങ്ങാ​ടും അ​രു​വി​ക്ക​ര​യി​ലും 210 വീ​ത​വും ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. ഓ​രോ ബൂ​ത്തി​ലും ര​ണ്ടു​വ​നി​താ ഓ​ഫീ​സ​ർ വീ​ത​മു​ണ്ട്.

​അ​രു​വി​ക്ക​ര,നെ​ടു​മ​ങ്ങാ​ട്മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ്സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം മ​ഞ്ച ഗ​വ​ൺ​മെ​ന്‍റ് ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ലും വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലേ​ത് ആ​നാ​ട് എ​സ്എ​ൻ​വി​എ​ച്ച്എ​സ്എ​സി​ലും ന​ട​ന്നു.