വേ​ന​ല്‍ മ​ഴ; കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​താ നിർദേശം
Monday, April 22, 2019 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ മ​ഴ ഇ​ട​വി​ട്ടു പെ​യ്യു​ന്ന​തി​നാ​ൽ വെ​ള്ളം കെ​ട്ടി​നി​ന്നു കൊ​തു​കു പെ​രു​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി, ചി​ക്കു​ന്‍​ഗു​നി​യ, മ​ല​മ്പ​നി തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

കൊ​തു​ക് മു​ട്ട​യി​ടാ​ന്‍ സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ വീ​ടി​നു പ​രി​സ​രം, ടെ​റ​സ്, സ​ണ്‍​ഷെ​യ്ഡ്, പാ​ത്ര​ങ്ങ​ള്‍, ട്രേ​ക​ള്‍, ട​യ​ര്‍, വാ​ട്ട​ര്‍ ടാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. വാ​ട്ട​ര്‍ ടാ​ങ്കു​ക​ളും വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും കൊ​തു​കു ക​ട​ക്കാ​ത്ത​വി​ധം മൂ​ടി സൂ​ക്ഷി​ക്ക​ണം. കൂ​ത്താ​ടി​ക​ളെ തി​ന്നു​ന്ന ഗെ​പ്പി മ​ത്സ്യ​ങ്ങ​ളെ കി​ണ​റു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക​യോ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ച്ചു മൂ​ടു​ക​യോ ചെ​യ്യ​ണം. ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേ, ​അ​ല​ങ്കാ​ര ചെ​ടി​ക​ള്‍ ന​ട്ടു​വ​ച്ച പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ വെ​ള്ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ മാ​റ്റി കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ട​യാ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.