കോ​ഴി​യോ​ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Monday, April 22, 2019 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​ഴി​യോ​ട് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ന്നു വൈ​കു​ന്നേ​രം 4.45നു ​ബൈ​ബി​ൾ പാ​രാ​യ​ണം അ​ഞ്ചി​നു ജ​പ​മാ​ല, 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന തുടർന്ന് ഫാ. ​ഗീ​വ​ർ​ഗീ​സ് തി​രു​വാ​യി​ൽ ഒ​ഐ​സി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ ​കു​ർ​ബാ​ന. പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വിശുദ്ധ ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ക്രി​സ്റ്റി ജോ​ണ്‍ ഒ​ഐ​സി, ഫാ. ​ക്രി​സ്തു​ദാ​സ് ചാ​രു​മൂ​ട്ടി​ൽ ഒ​ഐ​സി, ഫാ. ​ജ​യിം​സ് ത​ട​ത്തി​ൽ ഒ​ഐ​സി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും.

27ന് ​റാ​സ. സ​മാ​പ​ന ദി​വ​സ​മാ​യ 28ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 9.30ന് ​ബ​ഥ​നി ന​വ​ജീ​വ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു ജേ​ക്ക​ബ് തി​രു​വാ​ലി​ൽ ഒ​ഐ​സി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് നേ​ർ​ച്ച വി​ള​ന്പ്.ഇന്നു ​മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​ത്തി​നു ഫാ. ​ഗോ​ഡ് ജോ​യി​ ​നേ​തൃ​ത്വം ന​ൽ​കും.