വി​ഴി​ഞ്ഞ​ത്ത് കൈ​പ്പ​ത്തി​ക്കു​ പ​ക​രം താ​മ​ര ചി​ഹ്നം തെ​ളി​ഞ്ഞ​താ​യി ആ​രോ​പ​ണം
Wednesday, April 24, 2019 12:33 AM IST
വി​ഴി​ഞ്ഞം: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഗു​രു​ത​ര​മാ​യ ത​ക​രാ​റെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ വി​ഴി​ഞ്ഞം ചൊ​വ്വ​ര​മാ​ധ​വ വി​ലാ​സം ഗ​വ. സ്കൂ​ളി​ലെ വോ​ട്ടെ​ടു​പ്പ് ഒ​രു മ​ണി​ക്കൂ​റോ​ളം മു​ട​ങ്ങി.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ന് പ​ക​രം വി​വി പാ​റ്റ് മെ​ഷി​നി​ൽ താ​മ​ര ചി​ഹ്നം തെ​ളി​ഞ്ഞ​താ​യു​ള്ള പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് മു​ട​ങ്ങി​യ​ത്.

76 വോ​ട്ടു​ക​ൾ പോ​ളിം​ഗ് ന​ട​ന്ന ബാ​ല​റ്റ് പെ​ട്ടി അ​ധി​കൃ​ത​ർ പൂ​ട്ടി സീ​ൽ വ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.​

രാ​വി​ലെ ആ​റോ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​യോ​ഗി​ച്ച ഏ​ജ​ന്‍റു​മാ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ഡ​മ്മി വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​ധി​കൃ​ത​ർ വോ​ട്ടെ​ടു​പ്പു ആ​രം​ഭി​ച്ച​ത്.

തീ​ര​ദേ​ശ മേ​ഖ​ല ആ​യ​തി​നാ​ൽ ആ​ദ്യ മ​ണി​ക്കൂ​റി​ൽ ത​ന്നെ ക​ന​ത്ത പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.
77-ാമ​ത് എ​ത്തി​യ വ​നി​ത വോ​ട്ടി​ടാ​നെ​ത്തി​യ​പ്പോ​ഴാ​ണ് യ​ന്ത്ര​ത്തി​ന് ത​ക​രാ​റു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ന് നേ​രെ​യു​ള്ള സ്വി​ച്ചി​ൽ യു​വ​തി വി​ര​ൽ അ​മ​ർ​ത്തി​യെ​ങ്കി​ലും ചി​ഹ്നം തെ​ളി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ സാ​നി​ധ്യ​ത്തി​ൽ വീ​ണ്ടും വി​ര​ൽ അ​മ​ർ​ത്തു​മ്പോ​ഴാ​ണ് മെ​ഷീ​നി​ൽ കൈ​ക്ക് പ​ക​രം താ​മ​ര ചി​ഹ്നം തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ച് കൂ​ടി. വി​വ​ര​മ​റി​ഞ്ഞ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും എം​എ​ൽ​എ​യും രാ​ഷ്ട്രി​യ പാ​ർ​ട്ടി നേ​താ​ക്ക​ളും ഉ​ന്ന​ത തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​രും കൂ​ടു​ത​ൽ പോ​ലീ​സും സ്കൂ​ളി​ൽ എ​ത്തി.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ത​ക​രാ​റ് ക​ണ്ടെ​ത്തി​യ മെ​ഷീ​ൻ അ​ധി​കൃ​ത​ൽ പൂ​ട്ടി സീ​ൽ വ​ച്ച് മാ​റ്റി പ്ര​ശ്നം താ​ല്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചു.

ഒ​ടു​വി​ൽ​ബൂ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ട് ത​ക​രാ​റ് ബോ​ധ്യ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പു​തി​യ മ​റ്റൊ​രു മെ​ഷി​ൻ സ്ഥാ​പി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു