ത​ല​സ്ഥാ​ന​ത്ത് പ്ര​മു​ഖ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി
Wednesday, April 24, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പ്ര​മു​ഖ​രെ​ല്ലാം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ​യെ​ത്തി വോ​ട്ട് ചെ​യ്തു.
ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം ഭാ​ര്യ സ​ര​സ്വ​തി​യോ​ടൊ​പ്പം ജ​വ​ഹ​ർ​ന​ഗ​ർ എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ജ​ഗ​തി യു​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഭാ​ര്യ എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി​ക്കും മ​ക്ക​ളാ​യ അ​നി​ൽ ആ​ന്‍റ​ണി, അ​ജി​ത്ത് ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കൊ​പ്പാ​ണ് എ​ത്തി​യ​ത്. പ​തി​വു​പോ​ലെ കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നും കു​ടും​ബ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ൽ അ​മ്മ ലി​ല്ലി ത​രൂ​രി​നും സ​ഹോ​ദ​രി ശോ​ഭ​യ്ക്കു​മൊ​പ്പ​മെ​ത്തി വോ​ട്ട് ചെ​യ്തു.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ ക​മ​ലേ​ശ്വ​രം ബി​എ​ച്ച്എ​സ് സ്കൂ​ളി​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഫോ​ർ​ട്ട് സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് ക​രി​ക്ക​കം ഗ​വ. ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്.
ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പൂ​ജ​പ്പു​ര മു​ട​വ​ൻ​മു​ക​ൾ എ​ൽ​പി എ​സി​ൽ വോ​ട്ടു ചെ​യ്തു. തൃ​ശൂ​ർ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് ശാ​സ്ത​മം​ഗ​ലം എ​ച്ച്എ​സ്എ​സി​ലാ​യി​രു​ന്നു വോ​ട്ട്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എം.​സു​ധീ​ര​ൻ കു​ന്നു​കു​ഴി, യു​പി​എ​സി​ലും ത​ന്പാ​നൂ​ർ ര​വി ശാ​സ്ത​മം​ഗ​ലം ആ​ർ​കെ​ഡി എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ പ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സ​പാ​ക്യം ക​വ​ടി​യാ​ർ ജ​വ​ഹ​ർ ന​ഗ​ർ എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു.