പ്ര​ചാ​ര​ണ​ത്തി​ലെ ആ​വേ​ശം പോ​ളിം​ഗി​ലും ; പ്ര​തീ​ക്ഷ​യോ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, April 24, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ മു​ത​ൽ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​ത് ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

നെ​യ്യാ​റ്റി​ന്‍​ക​ര

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പോ​ളിം​ഗ് സ​മാ​ധാ​ന​പ​രം.​മ​ണ്ഡ​ല​ത്തി​ലെ 185 ബൂ​ത്തു​ക​ളി​ലും രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​പോ​ങ്ങി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ ത​ക​രാ​റ് വോ​ട്ടെ​ടു​പ്പി​നെ താ​ത്കാ​ലി​ക​മാ​യി ബാ​ധി​ച്ചു. കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ച്ച് എ​ട്ട​ര​യോ​ടെ വോ​ട്ടെ​ടു​പ്പ്തു​ട​ര്‍​ന്നു. യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍ തി​ക​ഞ്ഞ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ധി​യെ​ഴു​ത്തി​നെ ക​ണ്ട​ത്. ച​രി​ത്ര​വി​ജ​യം​നേ​ടു​മെ​ന്നാ​ണ് മൂ​ന്നു കൂ​ട്ട​രു​ടെ​യും അ​വ​കാ​ശ​വാ​ദം.​എം​എ​ല്‍​എ മാ​രാ​യ കെ. ​ആ​ന്‍​സ​ല​ന്‍, സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ രാ​വി​ലെ ത​ന്നെ നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജെ​ബി​എ​സി​ലെ ബൂ​ത്തു​ക​ളി​ല്‍ ത​ങ്ങ​ളു​ടെ​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍​ ഡ​ബ്ല്യു.​ആ​ര്‍. ഹീ​ബ അ​മ​ര​വി​ള എ​ല്‍​എം​എ​സ്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലും ,ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍ ഭാ​ര്യ​യുമായി ​നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​വി​ദ്യാ​ധി​രാ​ജ വി​ദ്യാ​നി​ല​യ​ത്തി​ലും മാ​ര​ത്ത​ണ്‍ കാ​യി​ക​താ​രം എ​സ്. ബാ​ഹു​ലേ​യ​ന്‍ ധ​നു​വ​ച്ച​പു​രം ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലും​സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.

കാ​ട്ടാ​ക്ക​ട: വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി ത​ങ്ങ​ളെ പ​റ്റി​ക്കു​ന്നു എ​ന്ന പ​രാ​തി​യു​ണ്ടെ​ങ്കി​ലും പ​രി​ഭ​വം മ​ന​സി​ലൊ​തു​ക്കി കാ​ടി​ന്‍റെ മ​ക്ക​ൾ വോ​ട്ടി​നെ​ത്തി. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പൊ​ടി​യം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലാ​ണ് കാ​ടി​ന്‍റെ മ​ക്ക​ൾ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കാ​ൽ ന​ട​യാ​യും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വാ​ഹ​ന​ത്തി​ലു​മാ​യി വ​ന്ന കാ​ണി​ക്കാ​ർ രാ​വി​ലെ ത​ന്നെ ക്യൂ ​നി​ന്നാ​ണ് വോ​ട്ടി​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ത​ന്നെ ആ​കെ​യു​ള്ള വോ​ട്ടി​ൽ 48 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ടി​ട്ട​ത്. ഉ​ച്ച ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത് 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട അ​ഗ​സ്ത്യ​വ​ന​മേ​ഖ​ല​യി​ലെ 25 ആ​ദി​വാ​സി​കോ​ള​നി​ക​ളി​ലെ ചോ​നം​പാ​റ, മാ​ങ്കോ​ട്,വാ​ലി​പ്പാ​റ,ക​മ​ല​കം,ആ​മ​ല, പാ​റ്റാം​പാ​റ കോ​ള​നി​ക​ളി​ൽ 700 ഒാ​ളെ വോ​ട്ട​ർ​മാ​രു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ടു​താ​ണ്ടി ഇ​വ​ർ എ​ത്താ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​പ്പ​ന്മാ​രെ വോ​ട്ട് ചെ​യ്യി​പ്പി​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യോ​ട് ഇ​വ​ർ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്ത​തും ഗോ​ത്ര അ​യ​ൽ​കൂ​ട്ട​വും കാ​ട്ടു​മൂ​പ്പ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​വും വോ​ട്ടി​ങ്ങി​ൽ തു​ണ​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട്

വെ​മ്പാ​യം, വെ​ഞ്ഞാ​റ​മൂ​ട്, ക​ല്ല​റ, പാ​ങ്ങോ​ട് മേ​ഖ​ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ശാ​ന്ത​മാ​യി ന​ട​ന്നു .പി​ര​പ്പ​ൻ​കോ​ട് സ്കൂ​ളി​ലെ ബൂ​ത്ത് ന​മ്പ​ർ 67ൽ ​ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ വൈ​കു​ന്നേ​രം 6. 30 വ​രെ വോ​ട്ടെ​ടു​പ്പ് നീ​ണ്ടു .പു​ല്ല​മ്പാ​റ 168 ,മേ​ലാ​റ്റു​മൂ​ഴി 40 ,പ​ര​മേ​ശ്വ​രം സ്കൂ​ളി​ലെ ഒ​ന്ന് ,പെ​രു​മ​ല സ്കൂ​ളി​ലെ 171 ,89 എ​ന്നീ ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് വൈ​കി .ക​ല്മേ​ല​റ​യി​ലെ ബൂ​ത്ത് ന​മ്പ​ർ 46ൽ ​വോ​ട്ടെടുപ്പ് വൈ​കി​യ​ത് കാ​ര​ണം വൈ​കു​ന്നേ​രം 6 30ന് അ​വ​സാ​നി​പ്പി​ക്കാ​നാ​യ​ത്. കൂ​ടാ​തെ 44, 45 ബൂ​ത്തു​ക​ളി​ലും മി​തൃ മ​ല​യി​ലെ 57 ,മു​തു​വി​ള 67 ,വ​യ്യ​ക്കാ​വ് 177 ,പാ​ങ്ങോ​ട് 77 എ​ന്നീ ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് വൈ​കി.

വി​ഴി​ഞ്ഞം

തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ്അ​നു​ഭ​വ​പ്പെ​ട്ട​ത്. യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ ചി​ല​യി​ട​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴ​ര വ​രെ വോ​ട്ടെ​ടു​പ്പ് നീ​ണ്ടു. കൊ​ച്ചു​തു​റ സെ​ന്‍റ് നി​ക്കോ​ളാ​സ് എ​ൽ​പി സ്കൂ​ൾ ,പൂ​വാ​ർ​പാ​മ്പു​കാ​ല എം​സി​എ​സ് യു​പി സ്കൂ​ൾ , കോ​വ​ളം തൊ​ഴി​ച്ച​ൽ അ​ങ്ക​ണ​വാ​ടി, ക​രിം​കു​ളം എ​സ്എ​ൻ​ഡി​പി സ്കൂ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യി ​ട​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​ത് ജ​ന​ത്തി​ന് വി​ന​യാ​യി.​തി​രു​പു​റം മു​ള്ളു​വി​ള എ​ൽ​പി സ്കൂ​ളി​ലെ​യും, പു​ല്ലു​വി​ള ലി​യോ തെ​ർ​ട്ടീ​ന്ദ് സ്കൂ​ളി​ലേ​യും വോ​ട്ടിം​ഗ് വൈ​കി​യാ​ണ് അ​വ​സാ​നി​ച്ച​ത്.​പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

വി​തു​ര

മ​ല​യോ​ര മേ​ഖ​ല​യാ​യ വി​തു​ര ,തൊ​ളി​ക്കോ​ട് ,പെ​രി​ങ്ങ​മ്മ​ല , ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മി​ക​ച്ച് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി .രാ​വി​ലെ മു​ത​ൽ ത​ന്നെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കു മു​ന്നി​ൽ നീ​ണ്ട ക്യു ​അ​നു​ഭ​വ​പ്പെ​ട്ടു . പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ച്ച​യ്ക്ക് മു​ൻ പ​ല​രും വോ​ട്ടി​ടാ​നെ​ത്തി​യ​ത് പോ​ളിം​ഗ് ശ​ത​മാ​നം കൂ​ട്ടി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല.

നെ​ടു​മ​ങ്ങാ​ട്

നെ​ടു​മ​ങ്ങാ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നു. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​റു കാ​ര​ണം അ​ര മ​ണി​ക്കൂ​ർ മു​ത​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. പ​ക​രം മെ​ഷി​നു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചും ചി​ല​ത് ടെ​ക്നീ​ഷ്യ​ൻ എ​ത്തി തകരാർ പരിഹരിച്ച ശേ​ഷ​വു​മാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്.മി​ക്ക ബൂ​ത്തു​ക​ളി​ലും രാ​വി​ലെ മു​ത​ൽ ത​ന്നെ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​വ​രു​ടെ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്നു.ആ​നാ​ട് ഗ​വ. എ​ൽ​പി​എ​സ് സ്കൂ​ളി​ൽ 206–ാം ന​മ്പ​ർ ബൂ​ത്തി​ലും, ആ​നാ​ട് വാ​ളം​ങ്കു​ഴി 209-ാം ബൂ​ത്തി​ലും രാ​വി​ലെ വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ വോ​ട്ടിം​ഗ് യ​ന്ത്രം പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. ഇ​വി​ടെ ര​ണ്ടി​ട​ത്തും യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് 8.30 യോ​ടെ​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.
അ​രു​വി​ക്ക​ര ഗ​വ. എ​ച്ച്എ​സ്എ​സി​ലെ 150-ാം ബൂ​ത്തി​ൽ മോ​ക്പോ​ൾ കേ​ടാ​യ​തി​നാ​ൽ പു​തി​യ​ത് കൊ​ണ്ടു​വ​ന്നു വ​യ്ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി എ​ട്ട​ര​യോ​ടെ​യാ​ണ് ഇ​വി​ടേ​യും വോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നാ​യ​ത്.പ​ന​വൂ​ർ ആ​റ്റി​ൻ​പു​റം യു​പി സ്കൂ​ളി​ലെ 149-ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗ് തു​ട​ങ്ങി മു​ക്കാ​ൽ മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​തോ​ടെ യ​ന്ത്ര​ത്തി​ലെ ബീ​പ്പ് ശ​ബ്ദം കേ​ൾ​ക്കാ​താ​യി.​ഇ​തേ തു​ട​ർ​ന്ന് നി​ര്‍​ത്തി​വ​ച്ച വോ​ട്ടിം​ഗ് പു​തി​യ യ​ന്ത്രം എ​ത്തി​ച്ചാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ഇ​വി​ടെ വോ​ട്ടിം​ഗ് ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ര്‍ വൈ​കി.ക​രു​പ്പൂ​ര് ഗ​വ. എ​ച്ച്എ​സ്എ​സ് 167-ാം ബൂ​ത്തി​ൽ രാവിലെ പ​ത്തി​ന് വോ​ട്ടിം​ഗ് മെ​ഷി​ൻ സ്റ്റ​ക്കാ​യി. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ​ത്ത​ര​യോ​ടെ വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ​തി​നൊ​ന്ന​ര​യോ​ടെ വീ​ണ്ടും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി.​പു​തി​യ മെ​ഷി​ൻ എ​ത്തി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​ര മ​ണി​ക്കൂ​ർ വൈ​കി.ക​ര​കു​ളം ഗ​വ: എ​ൽ​പി​എ​സി​ലെ 200-ാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ 7.30 ആ​യ​തോ​ടെ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. ഇ​വി​ടെ അ​ര​മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.ന​ഗ​ര​സ​ഭ​യി​ലെ തോ​ട്ടു​മു​ക്കി​ലെ സ്കൂ​ളി​ലെ ബൂ​ത്തി​ൽ വൈ​ദ്യു​തി ത​ക​രാ​ർ കാ​ര​ണം വോ​ട്ടിം​ഗ് യ​ന്ത്രം നി​ശ്ച​ല​മാ​യി. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച് വോ​ട്ടിം​ഗ് തു​ട​രാ​ൻ വൈ​കി.

ആ​റ്റി​ങ്ങ​ല്‍

ആ​റ്റി​ങ്ങ​ല്‍, ചി​റ​യി​ന്‍​കീ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ രാ​വി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​യ​ത് പോ​ളിം​ഗ് വൈ​കു​ന്ന​തി​നി​ട​യാ​ക്കി. എ​ങ്ങും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ലെ 153-ാം ന​മ്പ​ര്‍ ബൂ​ത്താ​യ ആ​റ്റി​ങ്ങ​ല്‍ ഗ​വ.​കോ​ള​ജി​ല്‍ രാ​വി​ലെ മെ​ഷീ​ന്‍റെ ബ​ട്ട​ണ്‍ പ്ര​ശ്ന​ത്തി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് വൈ​കി. മെ​ഷീ​ന്‍ മാ​റ്റി സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. പ​ര​വൂ​ര്‍​ക്കോ​ണം ഗ​വ.​എ​ല്‍​പി സ്കൂ​ളി​ലെ 147-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് വൈ​കി. അ​വ​ന​വ​ഞ്ചേ​രി ഗ​വ. എ​ച്ച്എ​സി​ലെ 144-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യി അ​ര​മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് വൈ​കി. ഇ​വി​ടെ അ​ടു​ത്ത​ടു​ത്ത് ര​ണ്ട് ബു​ത്തു​ക​ളു​ണ്ടാ​യി​രു​ന്നു. 143-ാം ന​മ്പ​ര്‍​ബൂ​ത്തി​ല്‍ സു​ഗ​മ​മാ​യി പോ​ളിം​ഗ് ന​ട​ന്ന​പ്പോ​ള്‍ തൊ​ട്ട​ടു​ത്ത ബൂ​ത്തി​ല്‍ പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ട​ത് ചെ​റി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.
ചെ​മ്പൂ​ര്‍ ഗ​വ.​എ​ല്‍​പി​എ​സി​ലെ 101-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ ഒ​രു മ​ണി​ക്കൂ​റും 98-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ അ​ര​മ​ണി​ക്കൂ​റും വൈ​കി. ആ​ലം​കോ​ട് ഗ​വ.​എ​ല്‍​പി സ്കൂ​ളി​ല്‍ മെ​ഷീ​ന്‍ ത​ക​രാ​ര്‍ മൂ​ലം ഒ​രു മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് മു​ട​ങ്ങി. കൊ​ടു​വ​ഴ​ന്നൂ​ര്‍ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ 132-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ വൈ​കി. കോ​രാ​ണി അം​ബേ​ദ്ക​ര്‍ മെ​മ്മോ​റി​യ​ല്‍ സ്കൂ​ളി​ലെ ബൂ​ത്തു​ക​ള്‍​ക്കു​ള്ളി​ല്‍ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​യ​റി വോ​ട്ട​ര്‍​മാ​രോ​ട് സം​സാ​രി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി.

വെ​ള്ള​റ​ട

ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ രാ​വി​ലെ മു​ത​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കൂ​താ​ളി സ​ര്‍​ക്കാ​ര്‍ സ്ക്കൂ​ളി​ല്‍ 191 -ാം ന​ബ​ര്‍ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ‌ പ​ണി​മു​ട​ക്കി​തി​നാ​ൽ കു​റ​ച്ചു​സ​മ​യം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. 34 -ാമ​ത് വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ എ​ല്‍​ഡി​എ​ഫ് വോ​ട്ട​ര്‍ വോ​ട്ട്ചെ​യ്ത​പ്പോ​ള്‍ ബീ​പ്പ് ശ​ബ്ദം കേ​ട്ടി​ല്ല. ഇ​തോ​ടെ പ​ക​രം മെ​ഷീ​ന്‍ സ്ഥാ​പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

സു​ര​ക്ഷാ ഉ​ദ്യേ​ഗ​സ്ഥ​ൻ
കു​ഴ​ഞ്ഞ് വീ​ണു

വെ​ഞ്ഞാ​റ​മൂ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ സു​ര​ക്ഷാ ഉ​ദ്യേ​ഗ​സ്ഥ​ൻ കു​ഴ​ഞ്ഞ് വീ​ണു. വി​മു​ക്ത ഭ​ട​നും, തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ രാ​ജേ​ന്ദ്ര​ൻ പി​ള്ള​യാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. പേ​രു​മ​ല സ്കൂ​ളി​ലെ 171 -ാം ന​മ്പ​ർ ബൂ​ത്തി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇദേഹത്തെ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ജീ​പ്പി​ൽ ഇ​ദേ​ഹ​ത്തെ ക​ന്യാ​കു​ള​ങ്ങ​ര ഗ​വ. ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു.