ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ചു; അ​ധി​കൃ​ത​ർ​ക്ക് മൗ​നം
Thursday, April 25, 2019 12:03 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മി​ഴി​യ​ട​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഊ​രു​ട്ട​മ്പ​ല​ത്തി​ൽ സ്ഥാ​പി​ച്ച വി​ള​ക്കു​ക​ൾ ഏ​താ​നം മാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ ത​ക​രാ​റാ​യ കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് ക​രാ​റു​കാ​ര​ൻ അ​റ്റ​കു​റ്റ പ​ണി​ചെ​യ്ത് മ​ട​ങ്ങി​യ​ശേ​ഷം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ ക​ത്തി​നി​ൽ​ക്കാ​ൻ തു​ട​ങ്ങി.​
പി​ന്നെ അ​തും നി​ല​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ലം​കോ​ണം ജം​ഗ്ഷ​നി​ലെ ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റ് നേ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ല് വ​ർ​ഷ​മാ​യി.
ഉ​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാതെ സ്വ​കാ​ര്യ​വ​സ്തു​വി​ലാ​ണ് 2015ൽ ​ഈ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ അ​ന​ധി​കൃ​ത ലൈ​റ്റ് നി​ർ​മാ​ണം കോ​ട​തി സേ്റ്റ ​ചെ​യ്തു. ഇ​തോ​ടെ മൂ​ന്ന് റോ​ഡു​ക​ൾ ചേ​രു​ന്ന കൊ​ല്ലം​കോ​ണം ജം​ഗ്ഷ​ൻ ഇ​പ്പോ​ഴും ഇ​രു​ട്ടി​ലാ​ണ്.