വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും സ്ട്രോംഗ് റൂമിൽ
Thursday, April 25, 2019 12:04 AM IST
തിരുവനന്തപുരം: ജി​ല്ല​യി​ലെ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടെ​ടു​പ്പി​നു ശേ​ഷം മു​ഴു​വ​ന്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും നാ​ലാ​ഞ്ചി​റ മാ​ര്‍ ഈ​വാ​നി​യോ​സ് ന​ഗ​റി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റി.
സ്ട്രോം​ഗ് റൂ​മു​ക​ള്‍ പ്ര​ത്യേ​കം സീ​ല്‍​ചെ​യ്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡോ. ​കെ. വാ​സു​കി, പൊ​തു നി​രീ​ക്ഷ​ക​രാ​യ ശ​ര​വ​ണ​വേ​ല്‍ രാ​ജ്, ശ്രീ​ധ​ര്‍ ചി​ട്ടൂ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ള്‍ സീ​ല്‍ ചെ​യ്ത​ത്. ഇ​നി വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ മേ​യ് 23ന് ​രാ​വി​ലെ​യേ ഈ ​റൂ​മു​ക​ള്‍ തു​റ​ക്കൂ.വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി യ​ന്ത്ര​ങ്ങ​ള്‍ പ്ര​ത്യേ​ക ഇ​രു​മ്പു പെ​ട്ടി​ക്കു​ള്ളി​ലാ​ക്കി വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​ശേ​ഷം അ​വി​ടെ​നി​ന്ന് പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
സി​സി​ടി​വി അ​ട​ക്ക​മു​ള്ള മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി.നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്. വ​ര്‍​ക്ക​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.
ആ​റ്റി​ങ്ങ​ല്‍ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഓ​ഡി​റ്റോ​റി​യം, ചി​റ​യി​ന്‍​കീ​ഴ് സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യം, നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഹാ​ള്‍, വാ​മ​ന​പു​രം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഹാ​ള്‍, ക​ഴ​ക്കൂ​ട്ടം സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ്ലോ​ക്ക് ഓ​ഡി​റ്റോ​റി​യം മെ​യി​ന്‍ ബി​ല്‍​ഡിം​ഗ്, വ​ട്ടി​യൂ​ര്‍​ക്കാ​വ് മാ​ര്‍ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നേ​മം മാ​ര്‍ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, അ​രു​വി​ക്ക​ര ജ​യ് മാ​താ ഐ​ടി​സി, പാ​റ​ശാ​ല മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കാ​ട്ടാ​ക്ക​ട മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കോ​വ​ളം മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നെ​യ്യാ​റ്റി​ന്‍​ക​ര മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ബി​വി​എം​സി ഹാ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ള്‍.