ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു
Thursday, April 25, 2019 11:57 PM IST
പോ​ത്ത​ൻ​കോ​ട്: ക​ണി​യാ​പു​രം റെ​യി​ൽ​വെ ഗേ​റ്റി​നു സ​മീ​പം ട്രെ​യി​ൻ ത​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കാ​ട്ടാ​യി​ക്കോ​ണം പേ​രു​ത്ത​ല റീ​ന ഭ​വ​നി​ൽ വി​ജ​യ (71) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ​ര ​യോ​ടെ​യാ​ണ് റെ​യി​ൽ​വെ ഗേ​റ്റി​നു സ​മീ​പം മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ​ ക​ണ്ടത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മം​ഗ​ല​പു​രം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യി​ല്ല. ശ​രീ​ര ഭാ​ഗ​ങ്ങ​ൾ മു​റി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.​വി​ജ​യ​നെ കാ​ൺ​മാ​നി​ല്ലാ​ത്ത​തി​നെ തു​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റെ​യി​ൽ​വെ ഗേ​റ്റി​നു സ​മീ​പം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം വി​ജ​യ​ന്‍റേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: റീ​ന, റി​നി, റെ​ജി, റീ​ജ.