വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി കീ​ഴ​മ്മാ​കം പാ​ടം
Friday, April 26, 2019 12:17 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ​മ്മാ​കം പാ​ട​ശേ​ഖ​ര​ത്തി​ലെ അ​രി​ക്കൊ​ഴി​ഞ്ഞി പ​യ​റും, ചെ​റു​പ​യ​റും, പെ​രും​പ​യ​റും വി​ള​വെ​ടു​പ്പി​ന് ത‍​യാ​റാ​യി.​ജി​ല്ല​യി​ലെ കാ​ർ​ഷി​ക പ്ര​ദേ​ശ​മാ​യ ചെ​ങ്ക​ലി​ലെ പ്ര​ധാ​ന പാ​ട​ശേ​ഖ​ര​മാ​യ കീ​ഴ​മ്മാ​ക​ത്ത് 55 ഏ​ക്ക​റി​ലാ​ണ് വി​വി​ധ​യി​നം പ​യ​റു​ക​ൾ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. നെ​ൽ​ക്കൃ​ഷി​യു​ടെ ര​ണ്ടാം വി​ള ക​ഴി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു പ​യ​ർ കൃ​ഷി ചെ​യ്ത​ത്. പൊ​തു​വേ വ​ര​ൾ​ച്ച​യെ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​യി​ട്ടാ​ണ് പ​യ​റി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കീ​ഴ​മ്മാ​ക​ത്തെ പ​യ​ർ കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. പ​യ​റി​ന്‍റെ വി​ള​വെ​ടു​പ്പി​നു ശേ​ഷം വീ​ണ്ടും നെ​ൽ​ക്കൃ​ഷി ചെ​യ്യുംപ​യ​ർ ചെ​ടി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ നെ​ൽ​ക്കൃ​ഷി​ക്ക് മു​ന്നോ​ടി​യാ​യി മ​ണ്ണി​ൽ ഉ​ഴു​തു ചേ​ർ​ക്കും. നെ​ൽ​ക്കൃ​ഷി​യു​ടെ മി​ക​വി​ന് ഇ​ത് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. നി​ല​വി​ൽ കീ​ഴ​മ്മാ​ക​ത്ത് 105 പേ​രാ​ണ് പ​യ​ർ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ വി​ത്തും വ​ള​വു​മൊ​ക്കെ ചെ​ങ്ക​ൽ ഗ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി പ്ര​കാ​രം ചെ​ങ്ക​ൽ കൃ​ഷി ഭ​വ​ൻ വ​ഴി വി​ത​ര​ണം ചെ​യ്തു.ചാ​രം, ചാ​ണ​ക​പ്പൊ​ടി, കു​മ്മാ​യം അ​ല്ലെ​ങ്കി​ൽ ഡോ​ളോ​മൈ​റ്റ് എ​ന്നി​വ​യാ​ണ് പ​യ​ർ കൃ​ഷി​ക്കാ​യൊ​രു​ക്കു​ന്ന മ​ണ്ണി​ൽ ക​ല​ർ​ത്തു​ക. ഒ​ന്ന​ര​മാ​സം മു​ന്പാ​ണ് കീ​ഴ​മ്മാ​കം പാ​ട​ത്ത് പ​യ​ർ കൃ​ഷി തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി പ​ല​തും.

അ​രി​ക്കൊ​ഴി​ഞ്ഞി പ​യ​ർ വം​ശ​നാ​ശം നേ​രി​ടു​ന്ന നാ​ട​ൻ പ​യ​ർ ഇ​ന​മാ​ണെ​ന്ന് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഉ​ത്പാ​ദ​ന ശേ​ഷി​യും പോ​ഷ​കാം​ശ​വും കൂ​ടു​ത​ലാ​ണ് പ്രാ​ദേ​ശി​ക വി​പ​ണി​യി​ലാ​ണ് കീ​ഴ​മ്മാ​ക​ത്തെ പ​യ​ർ വി​ൽ​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ സ്വ​ന്തം വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കും. കീ​ഴ​മ്മാ​ക​ത്തി​നു പു​റ​മേ മേ​ല​മ്മാ​ക​ത്തും ചെ​റി​യ തോ​തി​ൽ പ​യ​ർ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.