ക്ഷേ​ത്ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി
Friday, April 26, 2019 12:17 AM IST
കാ​ട്ടാ​ക്ക​ട : പേ​യാ​ട് വി​ട്ടി​യം ഭ​ദ്ര​കാ​ളി ദേ​വീ ക്ഷേ​ത്ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കേ​ര​ളാ ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ മു​ദ്ര ആ​ലേ​ഖ​നം ചെ​യ്ത കൊ​ടി അ​റു​ത്തു​മാ​റ്റി. ഉ​ത്സ​വ പൂ​ജ​യ്ക്കും, ക്ഷേ​ത്രാ​ചാ​ര ച​ട​ങ്ങു​ക​ൾ​ക്കും വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പൂ​ക്ക​ള​മി​ടു​ന്ന​തി​നു​മാ​യി മു​റ്റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നി​ർ​മി​ച്ച ഓ​ല​പ്പു​ര ആ​ക്ര​മി​ക​ൾ പൊ​ളി​ച്ചു കൊ​ണ്ടു​പോ​യി.

വി​ശേ​ഷാ​ൽ പൂ​ജ​ക്കാ​യി ന​ട​തു​റ​ക്കാ​നെ​ത്തി​യ പൂ​ജാ​രി​യാ​ണ് അ​ക്ര​മം ന​ട​ന്ന വി​വ​രം ക്ഷേ​ത്ര​സ​മി​തി സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ച​ത്. സെ​ക്ര​ട്ട​റി മ​ഹേ​ഷ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ കാ​മ​റാ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കാട്ടാക്കടപോ​ലീ​സ് പ​റ​ഞ്ഞു.