ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​ടെ ഓ​ഫീ​സ് കു​ത്തി​തു​റ​ന്ന് 1,16,000 രൂ​പ മോ​ഷ്ടി​ച്ചു
Friday, April 26, 2019 12:25 AM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ട​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​ടെ ഓ​ഫീ​സ് കു​ത്തി​തു​റ​ന്ന് 1,16,000 രൂ​പാ ക​വ​ർ​ന്ന​താ​യി പ​രാ​തി. ദേ​ശീ​യ പാ​ത​യി​ൽ അ​ൽ​സാ​ജ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ യു​ണൈ​റ്റ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​ടെ ഓ​ഫീ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ കു​ത്തി​തു​റ​ന്നശേ​ഷം അ​ല​മാ​ര പൊ​ളി​ച്ച് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് വാ​തി​ൽ കു​ത്തി​തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

ക​ഴ​ക്കൂ​ട്ടം പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രു​മെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കെ​ട്ടി​ട​ത്തി​ന് അ​ടു​ത്തു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ മോ​ഷ്ടാ​ക്ക​ൾ ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സ​മീ​പ​ങ്ങ​ളി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്