പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ചെ​ങ്ക​ലി​ൽ ഒ​രു ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ നടും
Saturday, May 18, 2019 12:28 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: പ​രി​സ്ഥി​തി​ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും. അ​തി​ജീ​വ​ന​ത്തി​നാ​യി പ​ച്ച​ത്തു​രു​ത്ത് എ​ന്ന ശീ​ർ​ഷ​ക​ത്തി​ലു​ള്ള ഈ ​പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി കൃ​ഷി ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത്, കൃ​ഷി ഭ​വ​ൻ, എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ്, വി​വ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ഈ ​ദൗ​ത്യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ഉ​ദ്യ​മ​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഒ​രേ സ​മ​യം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത കൂ​ട്ടാ​യ്മ​ക​ൾ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. പ്ലാ​വ്, മാ​വ് മു​ത​ലാ​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളോ​ടൊ​പ്പം വേ​പ്പ് എ​ന്നീ മ​ര​ങ്ങ​ളു​ടെ​യും തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്ന് കൃ​ഷി ഭ​വ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.