നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം വി​ത​ച്ച് റോ​ഡ് റോ​ള​ർ
Saturday, May 18, 2019 12:28 AM IST
കാ​ട്ടാ​ക്ക​ട : ഊ​രൂ​ട്ട​മ്പ​ലം ഗ​വ.​എ​ൽ​പി​എ​സി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന റോ​ഡ് റോ​ള​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്ന​താ​യി പ​രാ​തി. മ​ല​യി​ൻ​കീ​ഴ്-​ഊ​രൂ​ട്ട​മ്പ​ലം- പ്രാ​വ​ച്ച​മ്പ​ലം റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച റോ​ഡ് റോ​ള​ർ മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

വീ​തി കു​റ​ഞ്ഞ റോ​ഡി​നു​വ​ശ​ത്താ​യി പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന റോ​ഡ് റോ​ള​ർ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ റോ​ഡ് റോ​ള​ർ മ​ദ്യ​പാ​ന​കേ​ന്ദ്ര​മാ​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്പ് റോ​ള​ർ മാ​റ്റി​യി​ല്ലെ​ങ്കി​ൽ രേ​ഖാ​മൂ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.