നി​ർ​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ര്‍​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം : ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ
Sunday, May 19, 2019 12:17 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് നി​ര്‍​ത്ത​ലാ​ക്കി​യ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ഡി​പ്പോ അ​ധി​കൃ​ത​രു​മാ​യും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഉ​ന്ന​താ​ധി​കൃ​ത​രു​മാ​യും എം​എ​ല്‍​എ​ച​ര്‍​ച്ച ന​ട​ത്തി. ദി​വ​സം 26 ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ളാ​ണ് ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്ന് ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ല്‍ 11 എ​ണ്ണം മാ​ത്ര​മാ​ണ് ലാ​ഭ​ക​ര​മാ​യി​ട്ടു​ള്ള​തെ​ന്നും ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ​ര്‍​വീ​സു​ക​ള്‍ മ​റ്റു ഡി​പ്പോ​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് പു​നഃ​ക്ര​മീ​ക​രി​ക്കാ​നാ​ണ് ഉ​ന്ന​താ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​മെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ര്‍ എം​എ​ല്‍​എ​യെ അ​റി​യി​ച്ചു. നി​ര്‍​ത്തി​വ​ച്ച ഗ്രാ​മീ​ണ​സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും നി​ര്‍​ത്ത​ലാ​ക്കി​യ ഗു​രു​വാ​യൂ​ര്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
സ​മാ​ന്ത​ര​സ​ര്‍​വീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്നി​ട്ടു​ള്ള പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍, ആ​ർ​ടി​ഒ, പോ​ലീ​സ​ധി​കൃ​ത​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ഉ​ട​ന്‍​വി​ളി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.