നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​മാ​ണത്തിലിരുന്ന വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Monday, May 20, 2019 12:18 AM IST
വെ​മ്പാ​യം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് വേ​റ്റി​നാ​ട് ക​ട​യി​ൽ വീ​ട് നു​സൈ​ഫാ ബീ​വി​യു​ടെ വീ​ട്ടി​ലേ​യ്ക്കാ​ണ് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ന​വാ​സ്(38), സു​ധീ​ർ (35) എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​മ്പാ​യ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.