തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ര​ണ്ടു പേ​ര്‍​ക്കു ക​ടി​യേ​റ്റു
Monday, May 20, 2019 12:18 AM IST
പേ​രൂ​ര്‍​ക്ക​ട: ഹാ​ര്‍​വി​പു​ര​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. ര​ണ്ടു പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഹാ​ര്‍​വി​പു​രം ഒ​ന്നാം​ലെ​യി​നി​ല്‍ താ​മ​സി​ക്കു​ന്ന സു​ന്ദ​ര്‍​രാ​ജി​ന്‍റെ മ​ക​ള്‍ ലി​ന്‍​സി (20), ര​ജ​നി​യു​ടെ മ​ക​ന്‍ കെ​വി​ന്‍ (14) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.
ഹാ​ര്‍​വി​പു​രം റേ​ഡി​യോ പാ​ര്‍​ക്കി​നു സ​മീ​പ​ത്ത് കൂ​ട്ടം കൂ​ടി​നി​ന്ന നാ​യ്ക്ക​ളി​ല്‍ ചി​ല​താ​ണ് ഇ​വ​ര്‍​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. റേ​ഡി​യോ പാ​ര്‍​ക്കി​നു സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യു​ടെ വ​ഴി​യി​ലൂ​ടെ ഇ​റ​ങ്ങി ട്യൂ​ഷ​നു പോ​കു​ക​യാ​യി​രു​ന്ന കെ​വി​നെ നാ​യ്ക്ക​ള്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്ക് 10 ഓ​ളം ക​ടി ഏ​റ്റി​ട്ടു​ണ്ട്. റേ​ഡി​യോ പാ​ര്‍​ക്കി​നു സ​മീ​പ​ത്താ​ണ് ലി​ന്‍​സി​യു​ടെ വീ​ട്. വീ​ടി​നു സ​മീ​പ​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം.
ഇ​രു​വ​രും ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​വി​ട്ടു. ഹാ​ര്‍​വി​പു​ര​ത്തെ തെ​രു​വു​നാ​യ ശ​ല്യം ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് വീ​ട്ടു​കാ​ര്‍.