നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്നു
Monday, May 20, 2019 12:19 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ൽ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന് അ​നാ​സ്ഥ​യെ​ന്ന് പ​രാ​തി. സ്റ്റാ​ൻ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സംശയകരമായിക​ണ്ട വി​ദ്യാ​ര്‍​ഥി​നി​യെ ചോ​ദ്യം ചെ​യ്ത വ​നി​താ​പോ​ലീ​സി​നും കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു.
പെ​ണ്‍​കു​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​നി​താ പോ​ലീ​സ് സീ​ന​ത്ത,് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രാ​യ കെ.​എ​സ്.​ബൈ​ജു, ജെ.​സി​യാ​ദ് എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഘം​ചേ​ര്‍​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ എ​ട്ട് പേ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​റി​ഞ്ഞു പൊ​ട്ടി​ച്ചു. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം വി​ളി​പ്പാ​ട​ക​ലെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് വി​വ​ര​മ​റി​യി​ച്ചി​ട്ടും പോ​ലീ​സ് എ​ത്തി​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​ര​മ​റി​യി​ച്ച​ശേ​ഷ​മാ​ണ് പോ​ലീ​സെ​ത്തി​യ​ത്. അ​പ്പോ​ഴേ​യ്ക്കും സ​മൂ​ഹ​്യവി​രു​ദ്ധ​രു​ടെ സം​ഘം ഡി​പ്പോ​യി​ല്‍ അ​ക്ര​മ​പ​ര​മ്പ​ര ത​ന്നെ ന​ട​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു.
വൈ​കു​ന്നേ​ര​മാ​കു​ന്ന​തോ​ടെ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​ര്‍ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്നു​ണ്ടെ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. ഡി​പ്പോ​യു​ടെ പി​ന്നി​ലെ ഒ​ഴി​ഞ്ഞ​യി​ട​ങ്ങ​ളും ര​ണ്ടാം നി​ല​യും, പ​ടി​ക്കെ​ട്ടു​ക​ളു​മാ​ണ് ഇ​വ​രു​ടെ താ​വ​ളം. ഡി​പ്പോ​യി​ല്‍ നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ​ണം, ഹെ​ല്‍​മെ​റ്റ് മോ​ഷ​ണം എ​ന്നി​വ​യും വ്യാ​പ​ക​മാ​ണ്. ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍റേ​തു​ള്‍​പ്പ​ടെ ആ​റ് ബൈ​ക്കു​ക​ളാ​ണ് മോ​ഷ​ണം​പോ​യ​ത്.
ജോ​ലി​ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ട്ടോ മൊ​ബൈ​ല്‍​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളെ മ​റ്റു​യാ​ത്ര​ക്കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ വ​ലി​യ​ബ​ഹ​ള​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഡി​പ്പോ​യും പ​രി​സ​ര​ങ്ങ​ളും കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ഒ​രോ​ത​വ​ണ താ​ലൂ​ക്ക് അ​വ​ലോ​ക​ന യോ​ഗം വി​ളി​ക്കു​മ്പോ​ഴും കെ​എ​സ്ആ​ര്‍​ടി​സി​ജീ​വ​ന​ക്കാ​ര്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല.