ക​വി വി​ഷ്ണു നാ​രാ​യ​ണ​ൻന​ന്പൂ​തി​രി​യു​ടെ എ​ണ്‍​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷം ഇ​ന്ന്
Monday, May 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ക​വി വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ എ​ണ്‍​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 10 ന് ​ഭാ​ര​ത് ഭ​വ​നി​ൽ ആ​ശം​സാ സ​മ്മേ​ള​നം ന​ട​ക്കും. കെ.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​വി പ്ര​ഭാ വ​ർ​മ, ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി, ആ​ന​ന്ദ് കാ​വാ​ലം, ഡോ. ​ശ്രീ​ദേ​വി നാ​യ​ർ, കെ.​സി.​നാ​രാ​യ​ണ​ൻ, പ്ര​ഫ.​വി. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, വി.​എ​ൻ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും.
തു​ട​ർ​ന്ന് പ​ത്മ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ര​ളി പു​റ​നാ​ട്ടു​ക​ര, ആ​ര്യാം​ബി​ക, അ​ന​ഘ, ഗാ​യ​ത്രി ശു​ചീ​ന്ദ്ര​ൻ, സു​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ കാ​വ്യ​ഗീ​തി​ക​ൾ ആ​ല​പി​ക്കു​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ​ദേ​വി ക​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശീ​ര​വ​ള്ളി വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ ചി​ത്ര കേ​തു വി​ജ​യം ആ​ട്ട​ക്ക​ഥാ പു​സ്ത​കം പ്ര​ഫ.​വി.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ പ്ര​ഫ. കേ​ശ​വ​ൻ ന​ന്പൂ​തി​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും.
തു​ട​ർ​ന്ന് വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ മ​ക​ൾ അ​ദി​തി ര​ചി​ച്ച വൈ​കി​യോ ഞാ​ൻ എ​ന്ന പു​സ്ത​കം ക​വി പ്ര​ഭാ​വ​ർ​മ ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ശ്യം ​കു​മാ​ർ ക​ക്കാ​ട്, അ​ദി​തി, രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. അ​ഞ്ചു​മു​ത​ൽ പ്ര​ഫ. വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​യോ​ടൊ​ത്ത് സൗ​ഹൃ​ദ ഭാ​ഷ​ണ​വും നെ​ല്ലി​യോ​ട് വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര കേ​തു വി​ജ​യം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റും.