റ​വ. ഹെ​ൻ​റി ഡി. ​ദാ​വീ​ദി​നെ ബി​ഷ​പ്സ് ക​മ്മി​സ​റി​യാ​യി നി​യ​മി​ച്ചു
Tuesday, May 21, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യാ, കേ​ര​ള-​ക​ന്യാ​കു​മാ​രി മ​ഹാ​യി​ട​വ​ക​യു​ടെ ബി​ഷ​പ്സ് ക​മ്മി​സ​റി​യാ​യി റ​വ. ഹെ​ൻ​റി ഡി. ​ദാ​വീ​ദ് കാ​ട്ടാ​ക്ക​ട​യെ നി​യ​മി​ച്ചു.
ഇ​സി​ഐ കേ​ര​ള-​ക​ന്യാ​കു​മാ​രി മ​ഹാ​യി​ട​വ​ക ആ​സ്ഥാ​ന​മാ​യ കോ​ഴി​വി​ള ഇ​സി​ഐ കാ​ന്പ​സി​ൽ​ന​ട​ത്തിയ ഉ​പ​വാ​സ ആ​രാ​ധ​ന​യി​ൽ ബി​ഷ​പ്സ് ക​മ്മി​സ​റി നി​യ​മ​ന ശു​ശ്രൂ​ഷ​യി​ൽ ഇ​സി​ഐ അ​ഖി​ലേ​ന്ത്യാ ബി​ഷ​പ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ഡി. സു​ന്ദ​ർ​സിം​ഗ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ബി​ഷ​പ് ഡോ. ​എ​ൻ. സാം ​യേ​ശു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ട്ടാ​ക്ക​ട, കൊ​ല്ലോ​ട് ബ​ഥേ​ൽ ഭ​വ​നി​ൽ പ​രേ​ത​നാ​യ ഡെ​ന്നി​സി​ന്‍റെ​യും ചെ​ല്ല​മ്മ​യു​ടെ​യും മ​ക​നാ​യ റ​വ. ഹെ​ൻ​റി ഡി. ​ദാ​വീ​ദ് മ​ഹാ​യി​ട​വ​ക സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.
ബി​ഷ​പ്സ് ക​മ്മി​സ​റി റ​വ. ഡ​ബ്ല്യു. ഗി​ൽ​ബ​ർ​ട്ട്, മ​ഹാ​യി​ട​വ​ക വൈ​സ് ചെ​യ​ർ​മാ​ൻ റ​വ. എ​സ്. ജോ​ണ്‍​സ​ണ്‍, മ​ഹാ​യി​ട​വ​ക ട്ര​ഷ​റ​ർ റ​വ. വൈ. ​യോ​ഹ​ന്നാ​ൻ, ഏ​രി​യാ ചെ​യ​ർ​മാ​ന്മാ​രാ​യ റ​വ. ടി.​ആ​ർ. സ​ത്യ​രാ​ജ്, റ​വ. സി. ​ജ​യ​കു​മാ​ർ, റ​വ. ജോ​ണ്‍ സു​ന്ദ​ർ, റ​വ. ജെ. ​സു​ന്ദ​ർ സിം​ഗ്, റ​വ. ജി. ​ദേ​വ​രാ​ജ്, റ​വ. എ. ​വി​ൽ​ഫ്ര​ഡ് അ​ജി​ത് സിം​ഗ്, റ​വ. കെ. ​ആ​ന്‍റ​ണി, റ​വ. എ​സ്. സെ​ഖ​ര്യാ​സ്, റ​വ. എം.​ആ​ർ. സു​രാ​ജ് കു​മാ​ർ, റ​വ. എ​ൽ. ബാ​ബു, റ​വ. ആ​ർ. രാ​ജ​ൻ, റ​വ. ഇ​സ്ര​യേ​ൽ മു​രു​കേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.