പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നു​ള്ള ജീ​വി​ത​മാ​ണ് ആ​രോ​ഗ്യ​ക​ര​ം: ഡോ.​സി.​എ​സ്.​ക​ണ്ണ​ദാ​സ്
Tuesday, May 21, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നു​ള്ള ജീ​വി​ത​മാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​മെ​ന്ന് ആ​യു​ർ​വേ​ദ കോ​ള​ജ് ശാ​ലാ​ക്യ ത​ത്ര വ​കു​പ്പു​ത​ല​വ​നും പ്ര​ഫ​സ​റു​മാ​യ ഡോ.​സി.​എ​സ്.​ക​ണ്ണ​ദാ​സ്.
തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി സ​മ്മ​ർ സ്കൂ​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം എ​ന്ന വി​ഷ​യ​ത്തി​ൽ സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ പ്ര​കൃ​തി​യെ മ​റ​ക്കു​ന്ന​തു കൊ​ണ്ടു വ​രു​ന്ന രോ​ഗ​ങ്ങ​ളാ​ണ്. മി​ത​ഭ​ക്ഷ​ണം, മ​തി​യാ​യ വ്യാ​യാ​മം, ആ​വ​ശ്യ​ത്തി​നു​ള്ള വി​ശ്ര​മം എ​ന്നീ ത്രി​ത്വ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ സ്വീ​ക​രി​ച്ചാ​ൽ ഒ​രു രോ​ഗ​ത്തി​നും ന​മ്മെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. ഡോ.​വി​ഷ്ണു​നാ​രാ​യ​ണ​ൻ ,ഡോ. ​ഇ​ന്ദു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
എം.​ബി.​ഗം​ഗാ​പ്ര​സാ​ദ്, പി.​യു. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .