കു​റ്റി​ച്ച​ലി​ലെ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ മാ​റ്റു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Tuesday, May 21, 2019 12:42 AM IST
കാ​ട്ടാ​ക്ക​ട: പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന് കീ​ഴി​ൽ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ചോ​നം​പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ മാ​റ്റു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.
പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ ന​ന്ദി​യോ​ട്ടു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. കു​റ്റി​ച്ച​ലി​ൽ നി​ന്ന് സ്കൂ​ൾ മാ​റ്റു​വാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി മ​ഹാ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. 2015 ൽ ​ആ​രം​ഭി​ച്ച സ്കൂ​ൾ ന​ന്ദി​യോ​ട്ടെ വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നുള്ള ന​ട​പ​ടി​ക​ളു​മാ​യിട്ടാണ് പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
ഇ​തി​നാ​യി സ്കൂ​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം മാ​റ്റി​ക്ക​ഴി​ഞ്ഞ​താ​യി ആ​ദി​വാ​സി മ​ഹാ​സ​ഭ ആ​രോ​പി​ച്ചു. അ​ഗ​സ്ത്യ​വ​ന​ത്തി​ലെ വാ​ലി​പ്പാ​റ​യി​ൽ വ​നം വ​കു​പ്പ് കൈ​മാ​റി​യ സ്ഥ​ല​ത്ത് സ്കൂ​ളി​ന് സ്വ​ന്തം കെ​ട്ടി​ടം പ​ണി​യാ​ൻ കി​ഫ്ബി​യി​ൽ നി​ന്നും 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ക്കു​ക​യും മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കെ​ട്ടി​ടം പ​ണി ഇ​തേ വ​രെ ആ​രം​ഭി​ച്ചി​ല്ല.
ഇ​തി​നി​ട​യി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​വും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ ന​ന്ദി​യോ​ടി​ന് അ​ടു​ത്ത് ചെ​റ്റ​ച്ച​ലി​ൽ ന​വോ​ദ​യ വി​ദ്യാ​ല​യ​വും, ഞാ​റ​നീ​ലി​യി​ൽ സി​ബി​എ​സ്ഇ സ്കൂ​ളും ഉ​ണ്ട്. അ​തി​നാ​ൽ കു​റ്റി​ച്ച​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ ഇ​വി​ടെ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഈ ​ആ​വ​ശ്യ​വു​മാ​യി ജൂ​ൺ ഒ​ന്നി​ന് ഐ​ടി​ഡി​പി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നും ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.