വി​നോ​ദ് കു​മാ​ർ ​വ​ധം: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും
Wednesday, May 22, 2019 12:19 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വ​ട്ട​പ്പാ​റ വി​നോ​ദ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു.​പ്ര​തി​യെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ​വാ​ങ്ങു​മെ​ന്നും യു​വ​തി​യു​ടെ മ​റ്റ് സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
മ​നോ​ജി​നെ ചൊ​ല്ലി വി​നോ​ദും ഭാ​ര്യ​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ന്ന​തി​നി​ട​യി​ൽ മ​നോ​ജ് ക​ത്തി​യെ​ടു​ത്ത് വി​നോ​ദി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ വി​നോ​ദ് നി​ല​വി​ളി​ച്ചു​കൊ​ണ്ട് മു​റ്റ​ത്തെ​ത്തി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇൗ ​സ​മ​യം രാ​ഖി മ​നോ​ജി​നെ പി​റ​കി​ല​ത്തെ വാ​തി​ൽ​വ​ഴി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ വ​ന്ന​പ്പോ​ൾ അ​മ്മ​യോ​ട് വ​ഴ​ക്കി​ട്ട് അ​ച്ഛ​ൻ സ്വ​യം ക​ഴു​ത്തി​ന് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യ​ണ​മെ​ന്ന് കു​ഞ്ഞു​ങ്ങ​ളോ​ട് രാ​ഖി പ​റ​ഞ്ഞു. അ​ത​നു​സ​രി​ച്ചാ​ണ് നാ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ൾ അ​ച്ഛ​ൻ സ്വ​യം കു​ത്തി​യ​താ​ണെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്.
ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കു​ട്ടി​ക​ളോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​മ്മ​യു​ടെ സു​ഹൃ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ച്ഛ​ൻ നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ മ​നോ​ജ് മു​റ്റ​ത്ത് വ​ന്ന് നോ​ക്കി​യ ശേ​ഷം പി​റ​കി​ലൂ​ടെ പോ​യെ​ന്നും വി​നോ​ദി​ന്‍റെ ആ​റു വ​യ​സു​ള്ള മ​ക​ൻ മൊ​ഴി​ന​ൽ​കി​യ​ത്. ഇ​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.
കു​ഞ്ഞി​ന്‍റെ മൊ​ഴി​യു​ടെ​യും ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യാ​യ വി​നോ​ദി​ന്‍റെ ഭാ​ര്യ രാ​ഖി​യെ ക​ല്ല​യം പൊ​ന്ന​റ​കു​ന്നി​ലെ കു​ടും​ബ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.
രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം ത​ന്നോ​ട് വ​ഴ​ക്കു​കൂ​ടു​ന്ന​തി​നി​ടെ ക​റി​ക്ക​ത്തി​യെ​ടു​ത്ത് വി​നോ​ദ് സ്വ​യം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന മൊ​ഴി രാ​ഖി ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സു​ഹൃ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് സ​മ്മ​തി​ച്ച​ത്.
തു​ട​ർ​ന്ന് മ​നോ​ജി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. മ​നോ​ജി​നെ റി​മാ​ൻ​ഡ് ചെ​യ്തു.
പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ഐ പ​റ​ഞ്ഞു.
ഇ​ന്ന് പ്ര​തി​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷം യു​വ​തി​യേ​യും അ​ടു​ത്ത ബ​ന്ധം ഉ​ള്ള​വ​രേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.