റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ബൈ​ക്ക് ഓ​ടി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണ​വു​മാ​യി ആ​ർ​പി​എ​ഫ്
Wednesday, May 22, 2019 12:24 AM IST
അ​മ​ര​വി​ള : റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ബൈ​ക്കി​ൽ ചീ​റി​പ്പാ​ഞ്ഞ​വ​ർ​ക്കാ​യി റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ലോ​ക്കോ​പൈ​ല​റ്റ് ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു പ​ൾ​സ​ർ ബൈ​ക്കാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ബു​ള്ള​റ്റ് ബൈ​ക്കാ​ണ് ട്രാ​ക്കി​ലൂ​ടെ പാ​ഞ്ഞ​തെ​ന്നാ​ണ് ലോ​ക്കോ​പൈ​ല​റ്റ് അ​റി​യി​ച്ച​ത്.
അ​മ​ര​വി​ള എ​യ്തു​കൊ​ണ്ടാം​കാ​ണി ലെ​വ​ൽ ക്രോ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ രാ​ത്രി 12.10 നാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ. ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​നാ​യി എ​യ്തു​കൊ​ണ്ടാ​കാ​ണി ലെ​വ​ൽ ക്രോ​സി​ലെ ബാ​രി​ക്കേ​ഡ് താ​ഴ്ത്തു​ന്ന​തി​നി​ട​യൊ​ണ് ബൈ​ക്കി​ൽ ട്രാ​ക്കി​ലേ​ക്ക് പു​രു​ഷ​നും സ്ത്രീ​യും ബൈ​ക്കി​ൽ പാ​യു​ന്ന​ത് ഗേ​റ്റ് മാ​നാ​യ മ​ധു ക​ണ്ട​ത്. തു​ട​ർ​ന്ന് ഗേ​റ്റ് താ​ഴ്ത്തി​യ ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ടു.
തു​ട​ർ​ന്ന് സി​ഗ്ന​ൽ ക​ട്ട് ചെ​യ്ത് ട്രെയിൻ നി​റു​ത്തിട്ടു. ​ അ​ർ​ധ​രാ​ത്രി​യി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്യാ​നാ​ണോ അ​ട്ടി​മ​റി നീ​ക്ക​ത്തി​നാ​ണോ ബൈ​ക്കു​മാ​യെ​ത്തി​യ അ​ജ്ഞാ​ത​ർ ശ്ര​മി​ച്ച​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.