കു​ടി​വെ​ള്ള​മി​ല്ല; വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കെ​തി​രെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ
Wednesday, May 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ത്തി​ൽ മി​ക്ക​യി​ട​ത്തും കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം രൂ​ക്ഷ​മാ​യി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ന​ങ്ങി​യി​ല്ലെ​ന്നു ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ.
ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണു കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്കു ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ ന​ൽ​കു​ന്ന പ​ണ​ത്തി​ന്‍റെ വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ചു ന​ഗ​ര​സ​ഭ​യോ വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്നും മേ​യ​ർ ഇ​ട​പെ​ട്ടു ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം അ​ടി​യ​ന്തി​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്നും ഭ​ര​ണ​പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ യോ​ഗം വി​ളി​ക്കാ​മെ​ന്നു മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് അ​റി​യി​ച്ചു.
ഓ​ഖി ദു​ര​ന്ത​ത്തി​ൽ ബീ​മാ​പ്പ​ള്ളി മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ഇ​വ​രു​ടെ ജീ​വി​താ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ബീ​മാ​പ്പ​ള്ളി റ​ഷീ​ദ് കൗ​ണ്‍​സി​ലി​ൽ പ്ര​മേ​യം ന​ൽ​കി.
ബീ​മാ​പ്പ​ള്ളി കി​ഴ​ക്കേ ഗേ​റ്റി​നു സ​മീ​പ​മു​ള്ള നെ​റ്റു​ഫാ​ക്ട​റി​ക്ക​ടു​ത്താ​യു​ള്ള സ്ഥ​ല​ത്തു ഇ​വ​ർ​ക്കു ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ഫ്ളാ​റ്റ് വ​ച്ചു ന​ൽ​ക​ണ​മെ​ന്നു അ​ദ്ദേ​ഹം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.