ഭാ​ര്യയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ഭ​ർ​ത്താ​വി​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Saturday, May 25, 2019 1:17 AM IST
നെ​ടു​മ​ങ്ങാ​ട് : ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ക​ര​കു​ളം മു​ല്ല​ശേ​രി ആ​നൂ​ർ മാ​ട​വി​ള​വീ​ട്ടി​ൽ സ​ജീ​വ​ൻ (47)നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ15​ന് ഭാ​ര്യ സ്മി​ത​യെ(38 ) മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സ​ജീ​വ​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.

ജ​ന​രോ​ക്ഷം ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​തെ​ങ്കി​ലും കൂ​ക്കി വി​ളി​ച്ചു നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു .

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് സ​ജീ​വ​ൻ. സ്മി​ത മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​യാ​യി​രുന്നു. സ​ജീ​വ​ന്‍റെ അ​മ്മ​യും കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് തെ​ളി​വെ​ടു​പ്പി​നി​ടെ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു .ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ല​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലീ​സി​ന് കൈ​മാ​റി.