അ​ശാ​സ്ത്രീ​യ​മാ​യ ഒാ​ട നി​ർ​മാ​ണം : കോ​വ​ള​ത്ത് ക​ട​ക​ളി​ൽ വെ​ള്ളം ക‍​യ​റി
Saturday, May 25, 2019 1:17 AM IST
വി​ഴി​ഞ്ഞം: ബൈ​പാ​സ് റോ​ഡി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ഒാ​ട നി​ർ​മാ​ണം​മൂ​ലം കോ​വ​ള​ത്തെ പ​ല ക​ട​ക​ളും ഇ​ന്ന​ലെ വെ​ള്ള​ത്തി​ലാ​യി. വെ​ള്ളാ​റി​ലെ റേ​ഷ​ൻ​ക​ട​യി​ൽ വെ​ള്ളം ക‍​യ​റി അ​ൻ​പ​ത് ചാ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും നാ​ൽ​പ്പ​ത് ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ന​ശി​ച്ചു. ക​ട​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ വി​ഴി​ഞ്ഞ​ത്തു​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.

വെ​ള്ളാ​ർ വി​ക്ര​മ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളടി​ആ​ർ 220-ാം ന​മ്പ​ർ ക​ട​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യി​ൽ​വെ​ള്ളം ഇ​ര​ച്ച് ക​യ​റി​യ​ത്.​ക​ട​യ്ക്കു​ള്ളി​ൽ പൊ​ങ്ങി​യ അ​ഞ്ച​ടി​യോ​ളം വ​രു​ന്ന വെ​ള്ള​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പ​റ്റാ​തെ കു​ടു​ങ്ങി​യ ന​ളി​നി​യെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ബൈ​പ്പാ​സി​ലെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം കാ​ര​ണം റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വെ​ള്ളം ഒ​ലി​ച്ച് താ​ഴ്ന്ന​പ്ര​ദേ​ശ​മാ​യ റേ​ഷ​ൻ​ക​ട​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ വെ​ള്ളാ​ർ സ​മു​ദ്ര​യി​ൽ ആ​രാ​മ​ത്തി​ൽ​വി​ക്ര​മ​ന്‍റെ വീ​ടി​ന് മു​ന്നി​ലും സ​മീ​പ​ത്തെ ഫ്ള​വ​ർ മി​ൽ, ക​ട​ക​ൾ, റോ​ഡി​ന് മ​റു​വ​ശ​ത്തെ സു​ജാ​ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ട്ട​സ് ബേ​ക്ക​റി, ബാ​ല​ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ട്ട​സ് ട്രേ​ഡേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.
ഭ​ക്ഷ്യ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ടി​എ​സ്ഒ അ​ട​ക്ക​മു​ള്ള​വ​ർ ഇ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ബൈ​പ്പാ​സി​ലെ അ​ശാ​സ്ത്രീ​യ​നി​ർ​മാ​ണ​ത്തി​നെ​തി​രെ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന്പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ക​ന​ത്ത മ​ഴ​യി​ൽ പാ​ച്ച​ല്ലൂ​ർ പാ​റ​വി​ള​ക്ക് സ​മീ​പം കു​ന്നി​ടി​ഞ്ഞ് റോ​ഡി​ൽ വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു.​

ചെ​ളി​യി​ൽ തെ​ന്നി​വീ​ണ് നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് മാ​റ്റി ഗ​താ​ഗ​തം​പു​ന​സ്ഥാ​പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​ടി​വ​ന്നു. കോ​വ​ളം ബീ​ച്ച് റോ​ഡി​ന് കു​റു​കെ വീ​ണ​കൂ​റ്റ​ൻ വേ​പ്പു​മ​ര​വും ഫ​യ​ർ​ഫോ​ഴ്സ് മു​റി​ച്ച് മാ​റ്റി.