അ​ടൂ​ർ പ്ര​കാ​ശി​ന് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം
Saturday, May 25, 2019 1:17 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച അ​ടൂ​ർ പ്ര​കാ​ശി​ന് കാ​ട്ടാ​ക്ക​ട ,അ​രു​വി​ക്ക​ര ,നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.​ഇ​ന്ന​ലെ രാ​വി​ലെ മ​ല​യി​ൻ​കീ​ഴ് നി​ന്നു​മാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത് .

കെ. ​എ​സ്. ശ​ബ​രി​നാ​ഥ് എം​എ​ൽ​എ ,മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി ,നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു .എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ശേ​ഷം ഗ്രാ​മീ​ണ ,ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന് സ്വീ​ക​ര​ണം ഒ​രു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു .

ആ​റ്റി​ങ്ങ​ല്‍:​ക​ച്ചേ​രി​ന​ട​യി​ല്‍ സ്വീ​ക​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ക​ര​കു​ളം​കൃ​ഷ്ണ​പി​ള്ള ,ജ​ന​റ​ല്‍​ക​ണ്‍​വീ​ന​ര്‍ വ​ര്‍​ക്ക​ല​ക​ഹാ​ര്‍, ആ​റ്റി​ങ്ങ​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ വി.​ജ​യ​കു​മാ​ര്‍, ക​ണ്‍​വീ​ന​ര്‍ പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​നേ​താ​ക്ക​ള്‍​ക്കും വോ​ട്ട​ര്‍​മാ​ര്‍​ക്കും അ​ടൂ​ര്‍​പ്ര​കാ​ശ് ന​ന്ദി അ​റി​യി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന് സ്വീ​ക​ര​ണം ന​ൽ​കി.​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും ,ബാ​ന്‍റു​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യി​ൽ തു​റ​ന്ന ജീ​പ്പി​ൽ അ​ടൂ​ർ പ്ര​കാ​ശി​നൊ​പ്പം പാ​ലോ​ട് ര​വി​യും, മു​ൻ​ഡി​സി​സി പ്ര​സി​സ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ളയും, വ​ർ​ക്ക​ല ക​ഹാ​റും ഉ​ണ്ടാ​യി​രു​ന്നു. സ്വി​ക​ര​ണ യോ​ഗ​ത്തി​ൽ ഇ.​ഷം​സു​ദീ​ൻ ,ക​ല്ല​റ അ​നി​ൽ,ര​മ​ണി പി. ​നാ​യ​ർ, ജി. ​പു​രു​ക്ഷോ​ത്ത​മ​ൻ നാ​യ​ർ ,നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ന്‍റ് സു​ജി​ത്ത് എ​സ്. കു​റു​പ്പ്, മ​ഹേ​ഷ് ചേ​രി​യി​ൽ,വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ട​ൻ ത​ന്നെ ആ​റ്റി​ങ്ങ​ലി​ൽ ത​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.