ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു
Saturday, May 25, 2019 1:17 AM IST
കാ​ട്ടാ​ക്ക​ട : ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ൽ പൂ​വ​ച്ച​ൽ ആ​ലു​ങ്കു​ഴി കാ​പ്പി​ക്കാ​ട് മു​ള്ള​ൻ​കു​ഴി​യി​ൽ ക​വി​താ ഭ​വ​നി​ൽ രാ​ജ​ന്‍റെ മ​ക​ൾ ക​വി​ത​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു.​വീ​ടി​നും വീ​ട്ടു ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.
വൈ​ദ്യു​ത വ​യ​റു​ക​ളും മീ​റ്റ​ർ ബോ​ർ​ഡ് ഉ​ൾ​പ്പ​ടെ ഇ​ല​ക്ട്രി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​ടി​മി​ന്ന​ലേ​റ്റ സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ രാ​ജ​ന്‍റെ ഭാ​ര്യ ശാ​ന്ത, മ​ക​ൾ, ചെ​റു​മ​ക്ക​ൾ ഹ​ർ​ഷ​ൻ (ഏ​ഴ്), ഹ​ർ​ഷ (അ​ഞ്ച്) എ​ന്നി​വ​ർ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​റ്റി​ല്ല.