തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം: ജൂ​ൺ 12 വ​രെ അ​പേ​ക്ഷി​ക്കാം
Saturday, May 25, 2019 1:18 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​വാ​ർ അ​ഞ്ചു​തെ​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ റെ​സ്ക്യൂ ബോ​ട്ടു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബോ​ട്ട് ക​മാ​ൻ​ഡ​ർ, അ​സി​സ്റ്റ​ന്‍റ് ബോ​ട്ട് ക​മാ​ൻ​ഡ​ർ, സ്പെ​ഷ​ൽ മ​റൈ​ൻ ഹോം ​ഗാ​ർ​ഡ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.
ബോ​ട്ട് ക​മാ​ൻ​ഡ​ർ, അ​സി​സ്റ്റ​ന്‍റ് ബോ​ട്ട് ക​മാ​ൻ​ഡ​ർ: അ​പേ​ക്ഷ​ക​ർ എ​ക്സ് നേ​വി/​എ​ക്സ് കോ​സ്റ്റ് ഗാ​ർ​ഡ്/​എ​ക്സ് ബി​എ​സ്എ​ഫ് വാ​ട്ട​ർ വി​ത്ത് സൈ​നി​ക​രാ​യി​രി​ക്ക​ണം. കേ​ര​ള മൈ​ന​ർ പോ​ർ​ട്ട്സി​ന്‍റെ മാ​സ്റ്റ​ർ ഡ്രൈ​വ​ർ (ഹാ​ർ​ബ​ർ ക്രാ​ഫ്റ്റ് റൂ​ൾ​സ്)/​എം​എം​ഡി ലൈ​സ​ൻ​സ് ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. ഇ​തി​നു​പു​റ​മെ ബോ​ട്ട് ക​മാ​ൻ​ഡ​ർ​ക്ക് അ​ഞ്ച് വ​ർ​ഷ​വും അ​സ്സി​സ്റ്റ​ന്‍റ് ബോ​ട്ട് ക​മാ​ൻ​ഡ​ർ​ക്ക് മൂ​ന്നു വ​ർ​ഷ​വും ബോ​ട്ട് ഓ​ടി​ച്ചു​ള്ള പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. സ​ഞ്ചി​ത മാ​സ​ശ​മ്പ​ളം ബോ​ട്ട് ക​മാ​ൻ​ഡ​ർ​ക്ക് 28385 രൂ​പ​യും അ​സി​സ്റ്റ​ന്‍റ് ബോ​ട്ട് ക​മാ​ൻ​ഡ​ർ​ക്ക് 27010 രൂ​പ​യു​മാ​ണ്. ര​ണ്ട് ഒ​ഴി​വു​ക​ൾ വീ​ത​മാ​ണ് ഈ ​ത​സ്തി​ക​ക​ളി​ലു​ള​ള​ത്. പ്രാ​യം 2019 ഏ​പ്രി​ൽ ഒ​ന്നി​ന് 50 വ​യ​സ് ക​ഴി​യാ​ത്ത​വ​രാ​യി​രി​ക്ക​ണം.
സ്പെ​ഷ​ൽ മ​റൈ​ൻ ഹോം ​ഗാ​ർ​ഡ്: അ​പേ​ക്ഷ​ക​ർ ഏ​ഴാം ക്ലാ​സ് വ​രെ പ​ഠി​ച്ച​വ​രും അ​ഞ്ച് വ​ർ​ഷ​ത്തെ പു​റം​ക​ട​ൽ പ​രി​ച​യ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള ക​ഴി​വും പ​രി​ച​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. ഉ​യ​രം അ​ഞ്ച് അ​ടി ആ​റ് ഇ​ഞ്ച്, നെ​ഞ്ച​ള​വ് 85 സെ​ന്‍റീ​മീ​റ്റ​ർ, വി​ക​സി​ക്കു​മ്പോ​ൾ 90 സെ​ന്‍റീ​മീ​റ്റ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ഈ ​ത​സ്തി​ക​യി​ൽ എ​ട്ട് ഒ​ഴി​വാ​ണു​ള്ള ത്. പ്രാ​യം 2019 ഏ​പ്രി​ൽ ഒ​ന്നി​ന് 24 വ​യ​സ് ക​ഴി​യ​രു​ത്. സ​ഞ്ചി​ത മാ​സ​ശ​മ്പ​ളം 19280 രൂ​പ.
എ​ല്ലാ ത​സ്തി​ക​യി​ലു​ള്ള അ​പേ​ക്ഷ​ക​രും ക​ട​ലി​ൽ 500 മീ​റ്റ​ർ നീ​ന്ത​ൽ ടെ​സ്റ്റ് വി​ജ​യി​ക്ക​ണം. കാ​ഴ്ച​ശ​ക്തി ദൂ​ര​ക്കാ​ഴ്ച 6/6 സ്നെ​ല്ല​ൻ, സ​മീ​പ​കാ​ഴ്ച 0.5, വ​ർ​ണാ​ന്ധ​ത, നി​ശാ​ന്ധ​ത, കോ​ങ്ക​ണ്ണ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്ക​രു​ത്. സ്ത്രീ​ക​ൾ, വി​ക​ലാം​ഗ​ർ, പ​ക​ർ​ച്ച​വ്യാ​ധി​യു​ള്ള​വ​ർ ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. അ​പേ​ക്ഷ​ക​ൾ ജൂ​ൺ 12ന് ​മു​ൻ​പ് തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലു​ള്ള റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖാ​ന്ത​ര​മോ എ​ത്തി​ക്ക​ണം.