തെ​ന്മ​ല​യി​ൽ ഗ്രാ​മീ​ണ​മേ​ള ഇ​ന്നു​മു​ത​ൽ
Saturday, May 25, 2019 1:18 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ പ​ക​ർ​പ്പൊ​രു​ക്കി തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന "ഗ്രാ​മം' ഗ്രാ​മീ​ണ​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം കു​റി​ക്കും.
ക​ഴ​ക്കൂ​ട്ടം അ​ൽ​സാ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു മു​ന്നി​ൽ സ​ഹ​ക​ര​ണം, ടൂ​റി​സം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ 10 ദി​വ​സം നീ​ളു​ന്ന മേ​ള​യ്ക്ക് തെ​ന്മ​ല​യി​ൽ തു​ട​ക്ക​മാ​കും. വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി യു​വാ​ക്ക​ൾ അ​ണി​നി​ര​ക്കു​ന്ന സൈ​ക്കി​ൾ റാ​ലി തെ​ന്മ​ല മേ​ളാ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കും.
മേ​ള​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മീ​ണ ജീ​വി​ത​വും ഗ്രാ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ച​കം, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള പെ​യി​ന്‍റിം​ഗ്, മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി, ഫോ​ട്ടോ​ഗ്രാ​ഫി, മൗ​ണ്ട​ൻ ബൈ​ക്കിം​ഗ് ച​ല​ഞ്ച്, ഹൈ ​റോ​പ്പ് ആ​ക്ടി​വി​റ്റി ച​ല​ഞ്ച്, നാ​ട​ൻ ക​ളി​ക​ൾ, തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.
വൈ​വി​ധ്യ​മാ​ർ​ന്ന ഗ്രാ​മീ​ണ കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും, ഗാ​ർ​ഗി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും, ഗ്രാ​മ​ച്ച​ന്ത, സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മ്യൂ​സി​യം, പ​ഴ​യ​കാ​ല ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ​യും ഗ്രാ​മ​ച്ച​ന്ത​യു​ടെ​യും ഭാ​ഗ​മാ​യി​രു​ന്ന പ​ക്ഷി​ശാ​സ്ത്രം, ജാ​ല​വി​ദ്യ, നാ​ട്ടു​വൈ​ദ്യം, കൈ​നോ​ട്ടം എ​ന്നി​വ​യു​ടെ പ​രി​ച്ഛേ​ദം തു​ട​ങ്ങി​യ​വ മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.
വി​വി​ധ​മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​ർ ത​ങ്ങ​ളു​ടെ ഗ്രാ​മീ​ണ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും. വ​നം​വ​ന്യ​ജീ​വി ക്ഷീ​ര​വി​ക​സ​ന മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ.​രാ​ജു ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ കൊ​ച്ചു​പ്രേ​മ​ൻ, പ്രേം​കു​മാ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ൽ​പ്പെ​ട്ട പ്ര​മു​ഖ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ മേ​ള​യി​ലെ​ത്തും.​സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം, കേ​ര​ളാ പോ​ലീ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ മൊ​ബൈ​ൽ പ്ര​ദ​ർ​ശ​ന യൂ​ണീ​റ്റു​ക​ളും മേ​ള​യി​ലു​ണ്ടാ​കും. സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കും സൗ​ക​ര്യ​മൊ​രു​ക്കും.