ഒ.​എ​ൻ.​വി. ജ​യ​ന്തി ആ​ഘോ​ഷ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും 27 ന്
Saturday, May 25, 2019 1:18 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി പ്ര​ഫ. ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ 88 -ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളും ഒ.​എ​ൻ.​വി. സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും 27ന് ​നു ന​ട​ക്കും. ഒ.​എ​ൻ.​വി. ക​ള​ർ​ച്ച​റ​ൽ അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ വൈ​കു​ന്നേ​രം 5.30നു ​സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഒ.​എ​ൻ.​വി. സാ​ഹി​ത്യ പു​ര​സ്കാ​രം മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​ന്പൂ​തി​രി​ക്കു മു​ഖ്യ​മ​ന്ത്രി സ​മ​ർ​പ്പി​ക്കും. ഒ.​എ​ൻ.​വി. യു​വ സാ​ഹി​ത്യ പു​ര​സ്കാ​രം അ​ന​ഘ ജെ.​കോ​ലോ​ത്ത് ഏ​റ്റു​വാ​ങ്ങും. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ക​വി കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. നോ​വ​ലി​സ്റ്റ് സി.​രാ​ധാ​കൃ​ഷ്ണ​ൻ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. പ്ര​ഭാ​വ​ർ​മ, ഡോ.​എ​സ്.​ശ്രീ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഒ.​എ​ൻ.​വി. ഗാ​ന സ​ന്ധ്യ പി.​ജ​യ​ച​ന്ദ്ര​ൻ ന​യി​ക്കും.