ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കും: ഡോ.​പി.​എ​സ്.​ശ്രീ​ക​ല
Sunday, May 26, 2019 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്ന് സാ​ക്ഷ​ര​താ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്.​ശ്രീ​ക​ല.

ആ​ദി​വാ​സി ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ​യും പ്രേ​ര​ക്മാ​രെ​യും ഉ​പ​യോ​ഗി​ച്ച് 14 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ദി​വാ​സി കു​ട്ടി​ക​ളേ​യും സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കും. ആ​ദി​വാ​സി ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ ഉൗ​രു​ക​ളി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യി മാ​റ്റി​യെ​ടു​ക്കും. അ​തി​നാ​യി അ​വ​ർ​ക്കു​ള്ള സാ​മൂ​ഹ്യ​സാ​ക്ഷ​ര​താ പ​രി​ശീ​ല​നം ഉൗ​ർ​ജിത​മാ​ക്കു​മെ​ന്നും ഡോ.​പി.​എ​സ്.​ശ്രീ​ക​ല പ​റ​ഞ്ഞു. സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ദി​വാ​സി സാ​ക്ഷ​ര​ത-​തു​ല്യ​താ പ​ദ്ധ​തി​യാ​യ സ​മ​ഗ്ര​യു​ടെ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​ടെ ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നംചെ​യ്തു പ്രസംഗിക്കുകയാ യിരുന്നു അ​വ​ർ.

"മു​തി​ർ​ന്ന​വ​രു​ടെ മ​നഃ​ശാ​സ്ത്ര​വും ന​മ്മു​ടെ പ​ഠി​താ​ക്ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ കെ.​കെ.​കൃ​ഷ്ണ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. ഡോ.​ഗീ​താ​ല​ക്ഷ്മി, സ​തീ​ഷ് ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ തു​ല്യ​താ കോ​ഴ്സു​ക​ളി​ലെ മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. നാ​ലാം ക്ലാ​സ്, ഏ​ഴാം​ക്ലാ​സ് തു​ല്യ​താ കോ​ഴ്സു​ക​ളി​ലെ മ​റ്റ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലു​ള്ള പ​രി​ശീ​ല​നം വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.​നാ​ളെ മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങ് മ​ന്ത്രി.​പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​വി​ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​ജി​ത്ത്കു​മാ​ർ, സ​മ​ഗ്ര പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​വി.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.