മ​ലേ​ഷ്യ​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Sunday, May 26, 2019 12:10 AM IST
ശ്രീ​കാ​ര്യം: മ​ലേ​ഷ്യ​യി​ൽ ക​പ്പ​ലി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച അ​ല​ത്ത​റ വീ​ട്ടി​ൽ ലം​ബോ​ദ​ര​ന്‍​യും റെ​ജ​യ​ല​ത​യു​ടെ​യും മ​ക​ൻ ഇ​ന്ദ്ര​ജി​ത്ത് (26) ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ വി​ട്ടി​ലെ​ത്തി​ക്കും. രാ​വി​ലെ 8.45ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു ക്ക​ൾ ഏ​റ്റു​വാ​ങ്ങി വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ക്കും. ക​ഴി​ഞ്ഞ13 നാ​യി​രു​ന്നു മ​ലേ​ഷ്യ​യി​ൽ വ​ച്ച് ക​പ്പ​ലി​ൽ നി​ന്ന് ഇ​ന്ദ്ര​ജി​ത്തി​നെ കാ​ണാ​താ​യ​ത്. ബി​ടെ​ക് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ക​പ്പ​ലി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി സ്വ​കാ​ര്യ ഏ​ജ​ൻ​സി​വ​ഴി മ​ലേ​ഷ്യ​യി​ൽ പോ​യ ഇ​ന്ദ്ര​ജി​ത്ത് പ​ത്ത് മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി സ്ഥി​രം ജീ​വ​ന​കാ​ര​നാ​യി ജോ​ലി ചെ​യ്ത് വ​രു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു​അ​പ​ക​ടം.​അ​ഭി​ജി​ത്ത് സ​ഹോ​ദ​ര​നാ​ണ്.