കി​ണ​റ്റി​ൽ​ കു​ടു​ങ്ങി​യ ആളെ അ​ഗ്നി​ശ​മ​നസേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Sunday, May 26, 2019 12:12 AM IST
കാ​ട്ടാ​ക്ക​ട : സ്കൂ​ളി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വൃ​ദ്ധ​നെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​വെ​ള്ള​റ​ട മീ​തി നി​ര​പ്പി​ൽ ശ​ശി (60) ആ​ണ് ക​ള്ളി​മൂ​ട് എ​ൽ പി ​സ്കൂ​ളി​ന്‍റെ എ​ഴു​പ​ത്തി അ​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യു​ള്ളകി​ണ​റ്റി​ൽ കുടുങ്ങി യത്. നെ​യ്യാ​ർ​ഡാ​മി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി കി​ണ​റ്റി​ൽ ഇ​റ​ങ്ങി നെ​റ്റ് ഉ​പ​യോ​ഗി​ച്ചു ശ​ശി​യെ പു​റ​ത്തെ​ത്തി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന ശ​ശി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

ഇ​ഫ്ത്താ​ർ വി​രു​ന്ന്
സം​ഘ​ടി​പ്പി​ച്ചു

ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ. ​അ​ൻ​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്ത്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. നി​യു​ക്ത എം​പി അ​ടൂ​ർ പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ശ്രീ​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് താ​രാ​ത​ങ്ക​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.