കാ​ട്ടാ​ക്ക​ട​യി​ൽ വീ​ണ്ടും മോ​ഷ​ണ പ​ര​മ്പ​ര; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ
Sunday, May 26, 2019 12:12 AM IST
കാ​ട്ടാ​ക്ക​ട: മൂ​ന്നു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും കാ​ട്ടാ​ക്ക​ട​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര. ഇ​ക്കു​റി പെ​ട്ടി​ക്ക​ട​ക​ൾ​ക്ക് പോ​ലും ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ. കാ​ട്ടാ​ക്ക​ട, പ​ട്ട​കു​ളം വീ​ര​ണ​കാ​വ് പ്ര​ദേ​ശ​ങ്ങ​ളിൽ ഇ​ന്ന​ലെ രാ​ത്രിയി ലാണ് സം​ഭ​വം.
പ​ട്ട​കു​ളം സോ​മ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ർ​ബ​ർ ഷോ​പ്പ്, വി​ജ​യ​ന്‍റെ കി​ച്ചൂ​സ് ത​ട്ടു​ക​ട, സ​ജി​യു​ടെ ആ​ൽ​വി​ൻ ബേ​ക്കേ​ഴ്സ്, എ​ൽ​സി​യു​ടെ മു​റു​ക്കാ​ൻ ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ല​ക്ഷ​ത്തോ​ളം രൂ​പ​യും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ, സി​ഗ​ര​റ്റ്, ഇ​ൻ​വെ​ർ​ട്ട​ർ, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ, ഉ​ൾ​പ്പ​ടെ​യാ​ണ് പൂ​ട്ടു പൊ​ളി​ച്ചു ക​വ​ർ​ന്ന​ത്.
രോ​ഗി​യും നി​ർ​ധ​ന​നു​മാ​യ പ്ര​ഭാ​ക​ര​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​യ ത​ട്ടു​ക​ട​യി​ൽ നി​ന്നാ​ണ് ഇ​ൻ​വെ​ർ​ട്ട​റും പ​ണ​വും ഉ​ൾ​പ്പ​ടെ ക​വ​ർ​ന്ന​ത്. വൃ​ദ്ധ​യാ​യ എ​ൽ​സി​യു​ടെ മു​റു​ക്കാ​ൻ ക​ട​യി​ൽ 12000 ഓ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.
ര​ണ്ടു ദി​വ​സം മു​ൻ​പ് വീ​ര​ണ​കാ​വ് സ്വ​ദേ​ശി സു​ജാ​ത​യു​ടെ വീ​ട്ടി​ൽ നി​ന്നും സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ നി​ന്നും ഇ​രു​പ​തോ​ളം കോ​ഴി​ക​ളും റ​ബ​ർ​ഷീ​റ്റും മോ​ഷ​ണം പോ​യി​രു​ന്നു.
ഒ​രാ​ഴ്ച മു​ൻ​പ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​രി​ധി​യി​ലെ മു​തി​യാ​വി​ള തോ​ട്ട​മ്പ​റ ഭാ​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ഫോ​ൻ​സാ റെ​സ്റ്റോ​റ​ന്‍റ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ്, അ​ച്ചൂ​സ് ചി​ക്ക​ൻ കോ​ർ​ണ​ർ, മ​സ്ക്ക​റ്റ് ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു.
പൂ​ട്ടു പൊ​ളി​ച്ചു അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​യും ക​ബോ​ർ​ഡു​ക​ളും കു​ത്തി തു​റ​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ജം​ഗ്ഷ​നി​ൽ ഉ​ള്ള മ​സ്ക്ക​റ്റ് ബേ​ക്ക​റി​യി​ൽ 28000 രൂ​പ​യും സി​സി​ടി​വി കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്ക്കും ക​വ​ർ​ന്നു. അ​ൽ​ഫോ​ൻ​സ​യി​ൽ നി​ന്നും 15000 രൂ​പ​യും നാ​ലാ​യി​രം രൂ​പ​യു​ടെ നാ​ണ​യ തു​ട്ടു​ക​ളു​മാ​ണ് ക​വ​ർ​ന്ന​ത്.​
അ​ച്ചൂ​സി​ൽ നി​ന്നും അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും കോ​ഴി​ക​ളെ​യും ക​ള്ള​ന്മാ​ർ കൊ​ണ്ടു​പോ​യി. ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഹാ​ർ​ഡ് ഡി​സ്ക് ഉ​ൾ​പ്പ​ടെ ക​ള്ള​ൻ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു.
മാ​റ​ന​ല്ലൂ​ർ, മ​ല​യി​ൻ​കീ​ഴ് എ​ന്നി​വി​ട​ങ്ങ​ളും ഇ​രു​പ​തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി. മ​ണ്ണ​ടി​ക്കോ​ണം സ്വ​ദേ​ശി​യാ​യ ഷി​ബുവിന്‍റഎ സം​ഘ​മൈ​ത്രി പ​ഴം പ​ച്ച​ക്ക​റി വ്യാ​പാ​ര സ്ഥാ​പ​നം, തൊ​ട്ട​ടു​ത്ത് വേ​ലി​ക്കോ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ല​ങ്കം സ്റ്റോ​ർ, വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി​നി സു​മ​തി എ​ന്ന വീ​ട്ട​മ്മ ന​ട​ത്തു​ന്ന ത​ട്ടു​ക​ട​യു​ടെ പു​റ​കി​ല​ത്തെ പൂ​ട്ട് അ​റു​ത്ത് മാ​റ്റി​യ മോ​ഷ്ടാ​വ്, ത​ലേ​ന്നാ​ൾ വാ​ങ്ങി​വ​ച്ചി​രു​ന്ന 3500 രൂ​പ​യു​ടെ സി​ഗ​ര​റ്റു​ക​ൾ ക​വ​ർ​ന്നി​രു​ന്നു.
തൊ​ട്ട​ടു​ത്തു​ള്ള ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന സം​ഘം ഗോ​ഡൗ​ണി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​ട​ന്നു​വെ​ങ്കി​ലും പ​ണ​മൊ​ന്നും സൂ​ക്ഷി​ക്കാ​ത്ത​ത് കാ​ര​ണം ന​ഷ്ട​മാ​യി​ല്ല.
സ​മീ​പ​ത്തു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ശം​ഭു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജി​എ​സ് വെ​ജി​റ്റ​ബി​ൾ​സ് എ​ന്ന പ​ച്ച​ക്ക​റി, പ​ഴം വി​ല്പ​ന സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് അ​റു​ത്തു​മു​റി​ച്ച ക​വ​ർ​ച്ച​ക്കാ​ർ ത​ലേ​ദി​വ​സം രാ​ത്രി​യി​ലെ വി​ൽ​പ​ന തു​ക​യാ​യ ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യും, മ​റ്റൊ​രാ​ൾ കൊ​ണ്ടു​വ​ച്ച കു​റെ പു​തി​യ തു​ണി​ത്ത​ര​ങ്ങ​ളും എ​ടു​ത്ത ശേ​ഷം, സ്ഥാ​പ​ന​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഹാ​ർ​ഡ് ഡി​സ്ക് മു​റി​ച്ചെ​ടു​ത്ത് ക​ട​ന്നു.
പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി പോ​കാ​റു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം രേ​ഖ​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണ് എ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.
ര​ണ്ടാ​ഴ്ച്ച​ക്കി​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ക​ച്ച​വ​ട സ്ഥാ​പ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മോ​ഷ​ണം വ്യാ​പാ​രി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ ആ​ണെ​ന്നും പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മോ​ഷ​ണം ന​ട​ന്ന വീ​ര​ണ​കാ​വ് പ​ട്ട​കു​ളം പ്ര​ദേ​ശ​ത്തു ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി.