കെ. ​മു​ര​ളീ​ധ​ര​ന് ത​ല​സ്ഥാ​ന​ത്ത് ഉ​ജ്വ​ല​സ്വീ​ക​ര​ണം
Monday, May 27, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ കെ. ​മു​ര​ളീ​ധ​ര​ന് ത​ല​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ർ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ​യാ​ണ് മു​ര​ളീ​ധ​ര​ൻ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ ശ​ബ​രി എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ഷാ​ൾ അ​ണി​യി​ച്ചും പു​ഷ്പ​ഹാ​ര​ങ്ങ​ൾ അ​ണി​യി​ച്ചു​മാ​ണ് സ്വീ​ക​രി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നു​മെ​തി​രെ​യു​ള്ള ജ​ന​വി​കാ​ര​മാ​ണ് കേ​ര​ള​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി ത​ന്നെ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്ക​ണ​മെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം പി​താ​വ് കെ.​ക​രു​ണാ​ക​ര​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലും അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് 11 ഓ​ടെ തൃ​ശൂ​രി​ൽ​നി​ന്നും ശ​ബ​രി എ​ക്സ്പ്ര​സി​ൽ യാ​ത്ര തി​രി​ച്ച് വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ​പി​സി​സി,ഡി​സി​സി, ബ്ലോ​ക്ക്, മ​ണ്ഡ​ലം ത​ല നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നു.