ചാ​ത്ത​ൻ​പാ​ട്ടെത്തി​യാ​ൽ ‘മൂ​ക്കു​പൊ​ത്ത​ണം’
Monday, May 27, 2019 12:34 AM IST
വെ​മ്പാ​യം: ചാ​ത്ത​ൻ​പാ​ട് കൊ​ഞ്ചി​റ നാ​ലു​മു​ക്കി​ൽ മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​ക​മാ​കു​ന്നു. മാ​ലി​ന്യം നിക്ഷേപിക്കരു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യം ത​ള്ളു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ നി​ര​വ​ധി പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​നും,ആ​രോ​ഗ്യ വ​കു​പ്പി​നും ന​ൽ​കി​യ​പ്പോ​ൾ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​ണ്ട്. മാ​ലി​ന്യ​ക്കൂ​ന്പാ​രം​മൂ​ലം റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് മൂ​ക്ക് പൊ​ത്താ​തെ ന​ട​ക്കാ​ൻ ക​ഴി​യി​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ​ശു​ചീ​ക​ര​ണം ത​കൃ​തി​യാ​യി ന​ട​ക്കു​മ്പോ​ഴാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ചാ​ക്ക് ക​ണ​ക്കി​ന് മാ​ലി​ന്യം ഇ​വി​ടെ കൊ​ണ്ട് ത​ള്ളു​ന്ന​ത്. പോ​ലീ​സ് പട്രോ​ളി​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സി​സി​ടി​വി സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് എ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.