ആ​റ്റി​ങ്ങ​ല്‍ ടൗ​ണ്‍​ഹാ​ള്‍ പു​ന​ര്‍ നി​ര്‍​മാ​ണം നി​ല​ച്ചു
Saturday, June 15, 2019 12:18 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ ടൗ​ണ്‍​ഹാ​ളി​ന്‍റെ പു​ന​ര്‍ നി​ര്‍​മാ​ണം നി​ല​ച്ച​തി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത്.​ടൗ​ണ്‍​ഹാ​ളി​നു സ​മീ​പ​ത്തെ വ​സ്തു ഉ​ട​മ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഹെ​ക്കോ​ട​തി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​താ​ണ് ടൗ​ണ്‍​ഹാ​ളി​ന് വി​ന​യാ​യ​ത്.
1999 ലെ ​കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട പ്ര​കാ​രം ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നും ഒ​രു​പോ​ലെ ബാ​ധ​ക​മാ​യ നി​യ​മ​മാ​ണ് ന​ഗ​ര​സ​ഭ ലം​ഘി​ച്ച​തെ​ന്നാ​ണ് പ​രാ​തി.
ന​ഗ​ര​സ​ഭ​യു​ടെ ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​ന് പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​പ്പോ​ള്‍ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ന്‍റെ അ​തി​രി​ല്‍ നി​ന്നും പാ​ലി​ക്കേ​ണ്ട അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നു​മാ​ണ് പ​രാ​തി.
2017 സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യോ കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​മോ ഇ​ല്ലാ​തെ ചെ​യ​ര്‍​മാ​ന്‍ ഏ​ക​പ​ക്ഷീ​യ​മാ​യി ടൗ​ണ്‍​ഹാ​ള്‍ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു എ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.