അ​ക്ഷ​ര സു​കൃ​തം; ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, June 15, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ഇ​തി​ലൂ​ടെ കേ​ര​ള​ത്തി​ലെ പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗം വ​ള​രെ ശ​ക്തി​പ്രാ​പി​ച്ചെ​ന്നും വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍.
പാ​റ​ശാ​ല ന​ട​ന്ന അ​ക്ഷ​ര​സു​കൃ​തം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യ പ്ര​തി​ഭാ സം​ഗ​മം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ലാ​ല്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. സ​ലൂ​ജ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വൈ. ​സ​തീ​ഷ്, കാ​രോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ഉ​ദ​യ​ന്‍, സം​സ്ഥാ​ന വി​ക​ലാം​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ര​ശു​വ​ക്ക​ല്‍ മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും സാ​മൂ​ഹ്യ​സേ​വ​നം ക​ല തു​ട​ങ്ങി​യ മേ​ഘ​ല​ക​ളി​ല്‍ മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.