വൈ​എം​സി​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷം
Saturday, June 15, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​എം​സി​എ 175-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും പൂ​ർ​ണ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ​യും ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.
മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ. ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി.​എ. തോ​മ​സ്, 175-ാമ​ത് സ്ഥാ​പ​ക ദി​ന സ​ന്ദേ​ശം ന​ൽ​കും.
തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യു​ടെ പൂ​ർ​ണാം​ഗ​ത്വ​ത്തി​ലേ​ക്ക് കൊ​ടു​ക്കു​ന്ന പ്ര​തി​ഷ്ഠ ശു​ശ്രൂ​ഷ​യും ന​ട​ക്കും.

ഡി​ബേ​റ്റ് മ​ത്സ​രം :
18 വ​രെ അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി-​വൈ ന​സ​റെ​ത്ത് വി​ല്ലാ​സ് ട്രോ​ഫി​ക്ക് വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ യൂ​ണി-​വൈ ന​ട​ത്തു​ന്ന അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ഡി​ബേ​റ്റ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജ് ടീം ​അം​ഗ​ങ്ങ​ളു​ടെ ബ​യോ​ഡാ​റ്റ​യും ഫോ​ട്ടോ​ക​ളും ര​ണ്ടു മി​നി​ട്ട് പ്ര​സം​ഗ​ങ്ങ​ളും 18 വ​രെ സ്വീ​ക​രി​ക്കും.
ഇ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 22നു ​ന​ട​ക്കു​ന്ന ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ നേ​രി​ട്ട് വി​വ​രം അ​റി​യി​ക്കും. മ​ത്സ​രം മ​ല​യാ​ള​ത്തി​ലാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 9447677799, 8547330531.