വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്: പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Sunday, June 16, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​ർ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ രാ​ത്രി ത​ന്നെ ആ​രം​ഭി​ക്കാ​മെ​ന്ന് അ​സിസ്റ്റന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. പൊ​തു മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം വെ​ഞ്ഞാ​റ​മൂ​ട് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ സു​നി​താ ബീ​വി​യെ​യാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് മു​ത​ൽ ര​ണ്ടു​വ​രെ എ​ന്‍​ജി​നി​യ​റെ ത​ട​ഞ്ഞു​വ​ച്ചു. നെ​ടു​മ​ങ്ങാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ജ​യ​രാ​ജ് സ്ഥ​ല​ത്തെ​ത്തി എ​ത്ര​യും വേ​ഗം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശാ​ശ്വ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും, ഓ​ട​യു​ടെ മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ രാ​ത്രി​യോ​ടെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും, റീ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന 18 ന് ​ത​ന്നെ കെ​എ​സ്ടി​പി അ​ധി​കൃ​ത​രു​മാ​യി സ്ഥ​ല​ത്ത് എ​ത്തി വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്. ബി​ജെ​പി വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​ള്ള​യ​ദേ​ശം അ​നി​ൽ , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി. എ​സ്. റ​ജി​കു​മാ​ര്‍, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം ഭാ​സി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മാ ദേ​വി, മ​ഹി​ളാ മോ​ര്‍​ച്ചാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ച​ന്ദ്ര​ന്‍, ബീ​ന, മ​ധു മാ​മൂ​ട്. കാ​വ​റ പ്ര​ഭാ​ക​ര​ന്‍, ച​ന്ദ്ര​ന്‍ നാ​യ​ര്‍, വി​ഷ്ണു എ​ന്നി​വ​ര്‍ ഉ​പ​രോ​ധ​ത്തി​നു നേ​തൃ​ത്വം ന​ല്കി.